പരിസ്ഥിതി, വനം മന്ത്രാലയം

പ്രധാനമന്ത്രി ലോക പരിസ്ഥിതിദിനത്തിൽ, ഡൽഹിയിലെ ബുദ്ധ ജയന്തി ഉദ്യാനത്തിൽ ആൽമരത്തൈകൾ നട്ടുപിടിപ്പിച്ചു


# एक_पेड़_माँ_के_नाम (ഏക് പേഡ് മാ കേ നാം) #Plant4Mother യജ്ഞത്തിനു തുടക്കംകുറിച്ചു

Posted On: 05 JUN 2024 3:34PM by PIB Thiruvananthpuram

ഭൂമി മാതാവ് പ്രകൃതിയെ പരിപോഷിപ്പിക്കുന്നതും നമ്മുടെ അമ്മമാർ മനുഷ്യജീവിതത്തെ പരിപോഷിപ്പിക്കുന്നതും തമ്മിലുള്ള സാമ്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സ്വന്തം അമ്മയോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും ബഹുമാനത്തിന്റെയും അടയാളമായി ഒരു മരം നടാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു

യജ്ഞത്തിനു പിന്തുണയേകാനുള്ള പൊതു ഇടങ്ങൾ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ് വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും പൊതു ഇടങ്ങൾ കണ്ടെത്തണം

യജ്ഞത്തിനുപുറമെ, ‘ഗവണ്മെന്റിന്റെ സർവതോമുഖ സമ‌ീപനത്തിന്റെയും’ ‘സമൂഹത്തിന്റെ സർവതോമുഖ സമീപനത്തിന്റെയും’ അടിസ്ഥാനത്തിൽ 2024 സെപ്‌റ്റംബറോടെ 80 കോടി മരങ്ങളും 2025 മാർച്ചോടെ 140 കോടി മരങ്ങളും നട്ടുപിടിപ്പിക്കാനും പദ്ധതിയുണ്ട്

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ബുദ്ധ ജയന്തി ഉദ്യാനത്തിൽ ആൽമരത്തൈ നട്ട് #एक_पेड़_माँ_के_नाम (ഏക് പേഡ് മാ കേ നാം) #Plant4Mother യജ്ഞത്തിനു തുടക്കം കുറിച്ചു.

ഭൂമി മാതാവ് പ്രകൃതിയെ പരിപോഷിപ്പിക്കുന്നതും നമ്മുടെ അമ്മമാർ മനുഷ്യജീവിതം പരിപോഷിപ്പിക്കുന്നതും തമ്മിലുള്ള സാമ്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ലോകമെമ്പാടുമുള്ള ജനങ്ങളോട് സ്വന്തം മാതാവിനോടുള്ള സ്‌നേഹത്തിന്റെയും ആദരവിന്റെയും ബഹുമാനത്തിന്റെയും അടയാളമായി ഒരു മരം നട്ടുപിടിപ്പിക്കാനും ആഹ്വാനം ചെയ്തു. മരങ്ങളെയും ഭൂമിയെയും സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞയെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ് വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും #ഏക്_പേഡ്_മാ_കേ_നാം #Plant4Mother യജ്ഞത്തിനു പിന്തുണയേകുന്നതിനുള്ള പൊതു ഇടങ്ങൾ കണ്ടെത്തും.

ഭൂനശീകരണം തടയലും ഭൂമിപുനഃസ്ഥാപനവും, വരൾച്ച പ്രതിരോധിക്കൽ, മരുഭൂവൽക്കരണം തടയൽ എന്ന 2024-ലെ ലോക പരിസ്ഥിതിദിനത്തിന്റെ പ്രമേയത്തിന്റെ കേന്ദ്രബിന്ദു മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതാണ്. #एक_पेड़_माँ_के_नाम  #Plant4Mother യജ്ഞത്തിനുപുറമെ, ‘ഗവണ്മെന്റിന്റെ സർവതോമുഖ സമ‌ീപനത്തിന്റെയും’ ‘സമൂഹത്തിന്റെ സർവതോമുഖ സമീപനത്തിന്റെയും’ അടിസ്ഥാനത്തിൽ 2024 സെപ്‌റ്റംബറോടെ 80 കോടി മരങ്ങളും 2025 മാർച്ചോടെ 140 കോടി മരങ്ങളും നട്ടുപിടിപ്പിക്കാനും പദ്ധതിയുണ്ട്. വ്യക്തികൾ, സ്ഥാപനങ്ങൾ, സാമൂഹ്യാധിഷ്ഠിത സംഘടനകൾ, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ് വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ മുഖേനയാണ് രാജ്യത്തുടനീളം മരങ്ങൾ നട്ടുപിടിപ്പിക്കുക.

7.5 ലക്ഷം സ്‌കൂളുകളിലെ പരിസ്ഥിതി ക്ലബ്ബുകൾക്ക് #ഏക്_പേഡ്_മാ_കേ_നാം സന്ദേശം മുന്നോട്ടുകൊണ്ടുപോകാനും പ്രോത്സാഹിപ്പിക്കാനും ഇന്ത്യാഗവണ്മെന്റിന്റെ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് പ്രചോദനമേകി. പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ അനുഭവാടിസ്ഥാനത്തിലുള്ള പഠനവുമായി സമന്വയിപ്പിച്ച് വിദ്യാലയങ്ങളിലെ വേനൽക്കാല ക്യാമ്പുകൾ ഈ വിഷയത്തിൽ ശ്രദ്ധ നൽകിയിട്ടുണ്ട്. മനുഷ്യരെയും, ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും പരിപോഷിപ്പിക്കുന്ന, മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും, വൃക്ഷവും അമ്മയും ഭൂമിമാതാവും തമ്മിലുള്ള പരസ്പര ബന്ധവുമാണ് ‘പ്ലാന്റ് 4 മദർ’ എന്ന ആശയത്തിലൂടെ വ്യക്തമാക്കുന്നത്. പരിസ്ഥിതി- വനം-കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന്റെ കീഴിലുള്ള എല്ലാ പരിസ്ഥിതിവിവര- അവബോധ- ശേഷിവികസന- ഉപജീവന പരിപാടി (ഇഐഎസിപി) കേന്ദ്രങ്ങളും ബിഎസ്ഐ, ഇസഡ്എസ്ഐ, ഐസിഎഫ്ആർഇ, എൻഎംഎൻഎച്ച് തുടങ്ങ‌ിയ സ്ഥാപനങ്ങളും വൃക്ഷത്തൈ നടുന്നതിനെക്കുറിച്ച് അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും #ഏക്_പേഡ്_മാ_കേ_നാം യജ്ഞത്തിനൊപ്പം വൃക്ഷത്തൈ നടൽ ശ്രമങ്ങൾ നടത്തുന്നതിനും സജീവമായി പ്രയത്നിക്കും. മറ്റു മന്ത്രാലയങ്ങളും വകുപ്പുകളും #ഏക്_പേഡ്_മാ_കേ_നാം എന്ന പ്രമേയം മുന്നോട്ടുകൊണ്ടുപോകുന്നതിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. യുവജനകാര്യ മന്ത്രാലയത്തിന്റെ മൈ ഭാരത് (My Bharat) വഴി യുവജനങ്ങളിലും അവബോധം സൃഷ്ടിക്കുന്നു. വിദേശകാര്യ മന്ത്രാലയം ഈ സന്ദേശം ആഗോള തലത്തിലേക്ക് എത്തിക്കുകയും #Plant4Mother എന്ന അടിസ്ഥാനപ്രമാണത്തോടെ ബൃഹത്തായ ഈ വൃക്ഷത്തൈ നടൽ യജ്ഞത്തിൽ കൈകോർക്കാൻ മറ്റു രാജ്യങ്ങളിലെ പൗരന്മാരെ പ്രേര‌ിപ്പിക്കുകയും ചെയ്തു.

കേന്ദ്ര പരിസ്ഥിതി-വനം- കാലാവസ്ഥാവ്യതിയാന മന്ത്രി, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

NK



(Release ID: 2022967) Visitor Counter : 40


Read this release in: English