പ്രത്യേക സേവനങ്ങളും ഫീച്ചറുകളും

പി ഐ ബി യുടെ 'ലോക്സഭാ തെരഞ്ഞെടുപ്പും കേരളവും 2024 ' കൈപുസ്തകം മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ പ്രകാശനം ചെയ്തു 


കൈപുസ്തകം മാധ്യമപ്രവർത്തകർക്കും, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ എല്ലാവർക്കും ഒരുപോലെ ഉപകരിക്കും :  സഞ്ജയ് കൗൾ 

Posted On: 12 APR 2024 1:17PM by PIB Thiruvananthpuram

തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ മാധ്യമപ്രവർത്തകർക്കായി തയ്യാറാക്കിയ 'ലോക്സഭാ തെരഞ്ഞെടുപ്പും കേരളവും 2024 ' കൈപുസ്തകം മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ  ശ്രീ സഞ്ജയ്‌ കൗൾ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. കൈപുസ്തകം മാധ്യമപ്രവർത്തകർക്കും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ എല്ലാവർക്കും ഒരുപോലെ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1951-52 മുതൽ 2019 വരെ കേരളത്തിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പുകളുടെ സംക്ഷിപ്ത ചരിത്രം അടങ്ങുന്നതാണ് ഉള്ളടക്കം. പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡിഷണൽ ഡയറക്ടർ ജനറൽ ശ്രീ വി പളനിച്ചാമി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പി ഐ ബി വെബ്സൈറ്റിൽ  https://static.pib.gov.in/WriteReadData/ebooklat/ELECTION%20BOOK%202024.PDF എന്ന ലിങ്കിൽ  പുസ്തകം ലഭ്യമാണ്.

--NK--



(Release ID: 2017738) Visitor Counter : 102


Read this release in: English