പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഐഐഎസ്ടിയിൽ പിഎച്ച്ഡി അപേക്ഷ ക്ഷണിച്ചു
Posted On:
09 APR 2024 4:45PM by PIB Thiruvananthpuram
തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ്ആൻഡ് ടെക്നോളജി (ഐഐഎസ്ടി) പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. 2024 ജൂലായിൽ ആരംഭിക്കുന്ന പ്രോഗ്രാമുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. എയറോസ്പേസ് എഞ്ചിനീയറിംഗ്, ഏവിയോണിക്സ്, കെമിസ്ട്രി, എർത്ത് ആൻഡ് സ്പേസ് സയൻസസ്, ഹ്യൂമാനിറ്റീസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വകുപ്പുകളിലായാണ് പിഎച്ച്ഡി പ്രവേശനം.
ഐഐഎസ്ടിയുടെ https://admission.iist.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 2024 മേയ് 7 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. അപേക്ഷിക്കാൻ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത: എഞ്ചിനീയറിംഗ്, ടെക്നോളജി, സയൻസ്, ആർട്സ്, മാനേജ്മെൻ്റ്, സോഷ്യൽ സയൻസസ് എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ, എഞ്ചിനീയറിംഗ് ബിരുദം/ സയൻസ്, ആർട്സ്, മാനേജ്മെൻ്റ്, സോഷ്യൽ സയൻസസ് എന്നിവയിൽ ഏതിലെങ്കിലും നാലു വർഷത്തെ ബിരുദം.
വിശദവിവരങ്ങൾക്കായി https://www.iist.ac.in/admissions/phd/regular സന്ദർശിക്കുക.
--SK---
(Release ID: 2017520)
Visitor Counter : 79