പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
സ്ത്രീ ശാക്തീകരണത്തിനായി നെഹ്റു യുവ കേന്ദ്ര നാരിശക്തി ഓട്ടമത്സരം സംഘടിപ്പിക്കുന്നു
Posted On:
07 MAR 2024 5:02PM by PIB Thiruvananthpuram
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി മാർച്ച് 9ന് നാരിശക്തി ഓട്ടമത്സരം സംഘടിപ്പിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനും കായിക സംസ്കാരം വളർത്തുന്നതിനും മത്സരങ്ങളിൽ വനിതാപങ്കാളിത്തം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. ബ്ലോക്ക് തലത്തിലാണ് മത്സരം നടക്കുക. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുളള വനിതകൾക്ക് വിശദാംശങ്ങളും ഏറ്റവും അടുത്തുള്ള മത്സര സ്ഥലവും മേരാ യുവ ഭാരത് പോർട്ടൽ വഴി അറിയാൻ കഴിയും. 500 മീറ്റർ ദൈർഘ്യമുള്ള മത്സരത്തിൽ 25 ൽ കുറയാത്ത മത്സരാർത്ഥികൾ പങ്കെടുക്കും.
SK
(Release ID: 2012226)