പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കൽപ്പ് യാത്ര തിരുവനന്തപുരം നഗരത്തിൽ രണ്ടാം ഘട്ട പര്യടനം തുടരുന്നു
प्रविष्टि तिथि:
23 FEB 2024 5:38PM by PIB Thiruvananthpuram
കേന്ദ്ര ഗവൺമെന്റിന്റെ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര തിരുവനന്തപുരം നഗരത്തിൽ രണ്ടാം ഘട്ട പര്യടനം തുടരുന്നു.
രാവിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആറ്റിങ്ങൽ ശാഖയുടെ ആഭിമുഖ്യത്തിൽ പൂവൻപാറ എസ് എ വി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വാർഡ് കൗൺസിലർ ദീപ രാജേഷ് ഉദ്ഘാടനം ചെയ്തു.
ISYZ.jpeg)
എസ് ബി ഐ ആറ്റിങ്ങൽ ശാഖാ ചീഫ് മാനേജർ ശ്രീ അവിനാഷ്, വാർഡ് കൗൺസിലർമാരായ ശ്രീ ജീവൻ ലാൽ, ശ്രീമതി ശാന്തകുമാരി, തപാൽ വകുപ്പ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ശ്രീ ബുനൈസ്, സാമ്പത്തിക സാക്ഷരതാ കൗൺസിലർമാരായ ടി നിസാമുദ്ദീൻ, അനൂപ്, ഷിബു എന്നിവർ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്തവർ സങ്കൽപ്പ പ്രതിജ്ഞ എടുത്തു. വിവിധ കേന്ദ്ര ഗവൺമെൻ്റ് വകുപ്പുകളുടെ സ്റ്റാളുകളും ക്രമീകരിച്ചിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയ്ക്ക് കീഴിൽ 5 ഗുണഭോക്താക്കൾക്ക് ചടങ്ങിൽ സൗജന്യ പാചകവാതക കണക്ഷനുകൾ വിതരണം ചെയ്തു.
TF18.jpeg)
ഉച്ചയ്ക്ക് ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വർക്കല മൈതാനം ശാഖയുടെ ആഭിമുഖ്യത്തിൽ എസ് ആർ മിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ് ബി ഐ ആർ ബി ഒ ചീഫ് മാനേജർ ശ്രീമതി അമൃത ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സാക്ഷരതാ കൗൺസിലർമാരായ ശ്രീ നിസാമുദ്ദീൻ ടി, ശ്രീ ഷിബു, തപാൽ വകുപ്പ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ശ്രീ ബുനൈസ്, എസ് ബി ഐ മൈതാനം ശാഖ മാനേജർ ശ്രീനിഷ്, വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോർഡിനേറ്റർ ശ്രീ ജോയ് സാംബശിവൻ എന്നിവർ സംസാരിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയ്ക്ക് കീഴിൽ 4 ഗുണഭോക്താക്കൾക്ക് ചടങ്ങിൽ സൗജന്യ പാചകവാതക കണക്ഷനുകൾ വിതരണം ചെയ്തു.
തിങ്കളാഴ്ച (26.02. 2024) അമ്പലത്തറ, വള്ളക്കടവ് എന്നിവടങ്ങളിൽ വികസിത് ഭാരത് സങ്കൽപ്പ് യാത്ര എത്തും.
ലീഡ് ബാങ്ക് നേതൃത്വം നൽകുന്ന പരിപാടിയിൽ ആധാർ അപ്ഡേഷൻ സൗകര്യങ്ങൾ, കേന്ദ്ര സർക്കാരിൻ്റെ വിവിധ സാമൂഹിക സുരക്ഷ സ്‌കീമുകളിൽ റജിസ്റ്റർ ചെയ്യാനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള ലഘു വിഡിയോ ചിത്രവുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര വാനും ഉണ്ടാകും.
രണ്ടാം ഘട്ടത്തിൽ ഫെബ്രുവരി 27 വരെ കോർപറേഷനിലെയും നാല് മുനിസിപ്പാലിറ്റികളിലെയും 28 സ്ഥലങ്ങളിൽ പര്യടനം നടത്തും.
ജനുവരി 2 മുതൽ 23 വരെ നീണ്ടു നിന്ന തിരുവനന്തപുരം ജില്ലയിലെ വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ നഗര പര്യടനത്തിൻ്റെ ആദ്യ ഘട്ടത്തിൽ 46 സ്ഥലങ്ങളിൽ യാത്ര എത്തിയിരുന്നു.
--SK--
(रिलीज़ आईडी: 2008442)
आगंतुक पटल : 22