പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
എറണാകുളം പോസ്റ്റല്‍ ഡിവിഷന്റെ ഡിവിഷന്‍-തല 'തപാല്‍ അദാലത്ത്'
പോസ്റ്റഡ് ഓണ്‍:
23 FEB 2024 2:03PM by PIB Thiruvananthpuram
കൊച്ചി: ഫെബ്രുവരി 23, 2024
എറണാകുളം പോസ്റ്റൽ ഡിവിഷന്റെ ഡിവിഷണല്‍ തല തപാല്‍ അദാലത്ത് 2024 ഫെബ്രുവരി 29ന് രാവിലെ 11 മണിക്കു വീഡിയോ കോൺഫറൻസിങ് വഴി സംഘടിപ്പിക്കും.
പോസ്റ്റു ചെയ്ത തീയതിയും സമയവും, അയയ്‌ക്കുന്നയാളുടെയും വിലാസക്കാരന്റെയും പൂർണ്ണ വിലാസം, eMO/VP/രജിസ്‌റ്റർ ചെയ്‌ത അല്ലെങ്കിൽ ഇൻഷ്വർ ചെയ്‌ത/സ്പീഡ്‌പോസ്‌റ്റ് ചെയ്ത വസ്തുക്കളുടെ ബുക്കിംഗ് ചെയ്‌ത തീയതിയും ഓഫീസും രേഖപ്പെടുത്തിയിട്ടുള്ള രജിസ്‌ട്രേഷൻ രസീത് നമ്പറും പോലുള്ള പൂർണ്ണ വിശദാംശങ്ങൾ പരാതികളിൽ അടങ്ങിയിരിക്കണം.
സേവിംഗ്‌സ് സ്‌കീമുകൾ അല്ലെങ്കിൽ തപാൽ ലൈഫ് ഇൻഷുറൻസ് അല്ലെങ്കിൽ ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് എന്നിവയെ കുറിച്ചുള്ള പരാതിയാണെങ്കിൽ, പരാതിയിൽ അക്കൗണ്ട് നമ്പർ, നിക്ഷേപകന്റെ പേര്, മുഴുവൻ വിലാസം, പോസ്റ്റ് ഓഫീസിന്റെ പേര്, ലഭ്യമെങ്കിൽ തപാൽ വകുപ്പിന്റെ ഏതെങ്കിലും റഫറൻസ് എന്നിവ അടങ്ങിയിരിക്കണം.
മുമ്പത്തെ ഡാക് അദാലത്തുകളിൽ ഇതിനകം എടുത്തതും തീർപ്പാക്കിയതുമായ കേസുകൾ പരിഗണിക്കില്ല.
ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പരാതികൾ "DAK ADALAT" എന്ന് എഴുതിയ കവറുകളിൽ "സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്സ്, എറണാകുളം ഡിവിഷൻ, കൊച്ചി-682 011" എന്ന വിലാസത്തിൽ അയയ്ക്കുകയോ sspekmdn.keralapost[at]gmail[dot]com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കുകയോ ചെയ്യാം.
പരാതിക്കാരന്റെ മൊബൈല്‍ നമ്പരും ഇമെയില്‍ വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം..
പരാതികള്‍ 26.02.2024 നകം ലഭിക്കണം.
( റിലീസ് ഐ.ഡി: 2008321)
സന്ദര്‍ശക കൗണ്ടര്‍ : 30