പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ഇ​ഗ്നോയുടെ 37-ാമത് ബിരുദദാന ചടങ്ങ് ഫെബ്രുവരി 20ന്


ഉപരാഷ്ട്രപതി ജ​ഗദീപ് ധൻഖർ ന്യുഡൽഹിയിൽ മുഖ്യാതിഥിയാകും

Posted On: 16 FEB 2024 5:05PM by PIB Thiruvananthpuram

ഇന്ദിരാ​​ഗാന്ധി  നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇ​ഗ്നോ)യുടെ 37-ാമത് ബിരുദദാന ചടങ്ങ് ഫെബ്രുവരി 20 ന് നടക്കും. ന്യൂഡൽഹിയിലെ ഇ​ഗ്നോ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ശ്രീ ജ​ഗദീപ് ധൻഖർ മുഖ്യാതിഥിയാകും.  ഇ​​ഗ്നോയുടെ എല്ലാ പ്രാദേശിക കേന്ദ്രങ്ങളിലും ഇതോടനുബന്ധിച്ച് ബിരുദദാന ചടങ്ങ് സംഘടിപ്പിക്കും. തിരുവനന്തപുരം മുട്ടത്തറയിലുള്ള ഇ​ഗ്നോ  റീജിയണൽ സെന്ററിൽ രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (ഐ എസ് ആർ ഒ) ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ മുഖ്യാതിഥിയാകും. വിദ്യാർത്ഥികൾ ഉൾപ്പെടെ 800 ഓളം പേർ ചടങ്ങിൽ സംബന്ധിക്കും. ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങ്  ​ഗ്യാൻദർശൻ, സ്വയംപ്രഭ, ദൂരദർശൻ, ഇ​ഗ്നോയുടെ വെബ്സൈറ്റ്,സമൂഹമാധ്യമം എന്നിവയിൽ തത്സമയം ലഭ്യമാകും.

 

NS


(Release ID: 2006589)
Read this release in: English