പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

എസ്ബിഐ തിരുവനന്തപുരം സർക്കിൾ ക്ഷയരോഗികൾക്കായി 97.50 ലക്ഷം രൂപ സംഭാവന നൽകി

പോസ്റ്റഡ് ഓണ്‍: 15 FEB 2024 4:09PM by PIB Thiruvananthpuram

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സർക്കിൾ ക്ഷയരോഗികൾക്കായി 97.50 ലക്ഷം രൂപ  സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി സംഭാവന നൽകി. എസ്ബിഐ തിരുവനന്തപുരം സർക്കിളിൻ്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും സിഡിഒയുമായ ശ്രീ ബിനോദ് കുമാർ മിശ്ര  ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ സംസ്ഥാന മിഷൻ ഡയറക്ടർ ശ്രീ ജീവൻ ബാബു ഐഎഎസിന്  ചെക്ക് തിരുവനന്തപുരത്ത് കൈമാറി. കേരളത്തിലെ 2500 ക്ഷയരോഗികൾക്ക് 6 മാസത്തേക്ക് പോഷകാഹാരം നൽകുന്നതിന് ഈ തുക വിനിയോഗിക്കും.

എസ് ബി ഐ കേരള സർക്കിൾ സി ജി എം ഭുവനേശ്വരി എ, ജനറൽ മാനേജർ ആരിഫ് മുഹമ്മദ്‌ ഖാൻ, സ്റ്റേറ്റ് ടി ബി ഓഫീസർ ഡോ രാജാറാം കെ കെ തുടങ്ങിയവർ പങ്കെടുത്തു.

--NS--


( റിലീസ് ഐ.ഡി: 2006281) സന്ദര്‍ശക കൗണ്ടര്‍ : 48
ഈ റിലീസ് വായിക്കുക: English