പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കൽപ്പ് യാത്ര തിരുവനന്തപുരം നഗരത്തിൽ രണ്ടാം ഘട്ട പര്യടനം തുടങ്ങി
പോസ്റ്റഡ് ഓണ്:
09 FEB 2024 6:06PM by PIB Thiruvananthpuram

കേന്ദ്ര ഗവൺമെന്റിന്റെ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര തിരുവനന്തപുരം നഗരത്തിൽ രണ്ടാം ഘട്ട പര്യടനം തുടങ്ങി.
രാവിലെ കഴക്കൂട്ടം പഞ്ചാബ് നാഷനൽ ബാങ്കിൽ നടന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര പരിപാടി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ അസിസ്റ്റൻ് ഡയറക്ടർ ശ്രീ ഷൈലേഷ് മേനോൻ ഉദ്ഘാടനം ചെയ്തു.
ലീഡ് ഡിസ്ട്രിക് മാനേജർ ശ്രീ ജയമോഹൻ,ധനകാര്യ സാക്ഷരതാ കൗൺസിലർ ശ്രീ ഗിരീഷ് കുമാർ, പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ ശ്രീ നികേഷ് ജോൺ എന്നിവർ വിവിധ കേന്ദ്ര പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. വിവിധ കേന്ദ്ര ഗവൺമെൻ്റ് വകുപ്പുകളുടെ സ്റ്റാളുകളും ക്രമീകരിച്ചിരുന്നു. ഉപഭോക്താക്കൾക്ക് ഉജ്ജ്വല യോജനയുടെ കീഴിൽ സൗജന്യ ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തു.
ഉച്ചയ്ക്ക് ശേഷം ശ്രീകാര്യം ഫെഡറൽ ബാങ്ക് ശാഖയിൽ നടന്ന പരിപാടിയിൽ ഫെഡറൽ ബാങ്ക് ശ്രീകാര്യം ശാഖാ മാനേജർ ശ്രീമതി നവ്യ തെരേസ് പോൾ, തപാൽ വകുപ്പ് പബ്ലിക് റിലേഷൻ ഇൻസ്പെക്ടർ ശ്രീ അമ്പിളി കുമാർ എന്നിവർ സംസാരിച്ചു.
ചെങ്കോടു കോണത്തും പാപ്പനംകോടും തിങ്കളാഴ്ച്ച (12.02.2024) വികസിത് ഭാരത് സങ്കൽപ്പ് യാത്ര എത്തും.
ലീഡ് ബാങ്ക് നേതൃത്വം നൽകുന്ന പരിപാടിയിൽ ആധാർ അപ്ഡേഷൻ സൗകര്യങ്ങൾ, കേന്ദ്ര സർക്കാരിൻ്റെ വിവിധ സാമൂഹിക സുരക്ഷ സ്കീമുകളിൽ റജിസ്റ്റർ ചെയ്യാനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള ലഘു വിഡിയോ ചിത്രവുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ വികസിത ഭാരത സങ്കൽപ യാത്ര വാനും ഉണ്ടാകും.
രണ്ടാം ഘട്ടത്തിൽ ഫെബ്രുവരി 25 വരെ കോർപറേഷനിലെയും നാല് മുനിസിപ്പാലിറ്റികളിലെയും 24 സ്ഥലങ്ങളിൽ പര്യടനം നടത്തും.
ജനുവരി 2 മുതൽ 23 വരെ നീണ്ടു നിന്ന തിരുവനന്തപുരം ജില്ലയിലെ വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ നഗര പര്യടനത്തിൻ്റെ ആദ്യ ഘട്ടത്തിൽ 46 സ്ഥലങ്ങളിൽ യാത്ര എത്തിയിരുന്നു.
SK
( റിലീസ് ഐ.ഡി: 2004577)
സന്ദര്ശക കൗണ്ടര് : 57