പ്രത്യേക സേവനങ്ങളും ഫീച്ചറുകളും

തൃശൂർ ജില്ലയിലെ പൂങ്കുന്നം, കൂർക്കഞ്ചേരി, ചെമ്പൂക്കാവ് മേഖലകളിൽ പര്യടനം നടത്തി വികസിത് ഭാരത് സങ്കൽപ് യാത്ര

Posted On: 11 JAN 2024 5:30PM by PIB Thiruvananthpuram

തൃശൂർ : 11 ജനുവരി 2024

വികസിത് ഭാരത് സങ്കൽപ് യാത്രയുടെ തൃശ്ശൂർ ജില്ലയിലെ നഗര മേഖലകളിലൂടെയുള്ള പര്യടനം പൂങ്കുന്നം, കൂർക്കഞ്ചേരി, ചെമ്പൂക്കാവ് എന്നിവിടങ്ങളിൽ നടന്നു. പൂങ്കുന്നം ശിവക്ഷേത്ര മൈതാനത്ത് നടന്ന പരിപാടി തൃശൂർ കോർപ്പറേഷൻ മുപ്പത്തി ഏഴാം ഡിവിഷൻ കൗൺസിലർ നിജി കെ.ജി ഉദ്ഘാടനം ചെയ്തു.

 കേന്ദ്ര പദ്ധതിയായ സ്റ്റാൻഡ് അപ്പ്‌ ഇന്ത്യ ഗുണഭോക്താവായി വിജയകരമായ സംരംഭം നടത്തുന്ന ജോജോ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. തൃശൂർ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഡയറക്ടർ കൃഷ്ണമോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശൂർ ഫീൽഡ് ഓഫിസർ അബ്ദു മനാഫ്, ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ച് മാനേജർ താര എന്നിവർ സംസാരിച്ചു.

കൂർക്കഞ്ചേരി ശിവക്ഷേത്ര മൈതാനത്ത് നടന്ന പരിപാടി തൃശൂർ കോർപ്പറേഷൻ നാല്പത്തിരണ്ടാം ഡിവിഷൻ കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്തു. കാനറ ബാങ്ക് ഡിവിഷണൽ മാനേജർ അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ, തൃശൂർ കോർപ്പറേഷൻ കൗൺസിലർ വിനോദ്, തൃശൂർ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഡയറക്ടർ കൃഷ്ണമോഹൻ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശൂർ ഫീൽഡ് ഓഫിസർ അബ്ദു മനാഫ് എന്നിവർ സംസാരിച്ചു.

ചെമ്പുക്കാവ് ജവഹർ ബാലഭവൻ പരിസരത്ത് നടന്ന പരിപാടി തൃശൂർ കോർപ്പറേഷൻ അൻപത്തിമൂന്നാം ഡിവിഷൻ കൗൺസിലർ എൻ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഡ് ബാങ്ക് മാനേജർ മോഹനചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നബാഡ് ഡി.ബി.എം സെബിൻ ആന്റണി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
സങ്കൽപ് യാത്ര പരിപാടികളിൽ വിവിധ പദ്ധതികളിൽ ചേരാനുള്ള അവസരവും,  ബാങ്കുകളുടെ വിവിധ സുരക്ഷാ പദ്ധതികൾ, തപാൽ സേവനങ്ങൾ, ഉജ്ജ്വല യോജനക്കു കീഴിൽ പാചക വാതക കണക്ഷന് അപേക്ഷിക്കാനുള്ള സൗകര്യം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. എച്ച്.എൽ.എൽ ലൈഫ്കെയർ ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചിച്ചിട്ടുണ്ട്. 

തൃശൂർ നഗരത്തിൽ നാളെ പാലസ് ഗ്രൗണ്ട്, വടക്കേ സ്റ്റാൻഡ്, ശക്തൻ നഗർ  എന്നിവിടങ്ങളിലാണ് സങ്കൽപ് യാത്ര പര്യടനം നടത്തുന്നത്.



(Release ID: 1995253) Visitor Counter : 57