പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കൽപ്പ് യാത്ര ആലപ്പുഴ ജില്ലയിലെ തകഴി ഗ്രാമ പഞ്ചായത്തിൽ
Posted On:
11 JAN 2024 4:08PM by PIB Thiruvananthpuram
കേന്ദ്ര വികസന ക്ഷേമ പദ്ധതികളെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ ആലപ്പുഴ ജില്ലയിലെ ഗ്രാമീണ മേഖലകളിലെ പര്യടനം തുടരുന്നു. ഇന്ന് രാവിലെ തകഴി ഗ്രാമ പഞ്ചായത്തിൽ ബാങ്ക് ഓഫ് ബറോഡ തകഴി ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് മെമ്പർ ശ്രീമതി മീര ഗിരീഷ് ഉദ്ഘാടനം ചെയ്തു.
ബി എൽ ബി സി കൺവിനർ ശ്രീമതി പ്രേമ കെ അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാൻ കേന്ദ്രയുടെ ഡോ ലേഖ, ഫാക്ടിനെ പ്രതിനിധീകരിച്ച് ശ്രീമതി രേഷ്മ, പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ നിന്നും ശ്രീ സുജിലേഷ്, സാമ്പത്തിക സാക്ഷരത കൗൺസിലർ ശ്രീ ഗോപാലകൃഷ്ണൻ, ബാങ്ക് ഓഫ് ബറോഡ ശാഖ മാനേജർ ശ്രീ സിബി മുതലായവർ ചടങ്ങിനെ അഭിസംബോധന ചെയ്തു.
യോഗത്തിൽ ബി എൽ ബി സി കൺവീനർ ശ്രീമതി പ്രേമ, മുദ്ര യോജന, എസ് എച്ച് ജി, പി എം എഫ് എം ഇ, പി എം ഇ ജി പി തുടങ്ങിയ സ്കീമുകളിലുള്ള ലോൺ അനുമതി പത്രങ്ങൾ വിതരണം ചെയ്തു.
--SK--
(Release ID: 1995176)
Visitor Counter : 84