പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോട്ടയം ജില്ലയിലെ ആർപ്പുക്കര പഞ്ചായത്തിൽ പര്യടനം നടത്തി

प्रविष्टि तिथि: 10 JAN 2024 5:34PM by PIB Thiruvananthpuram

കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോട്ടയം ജില്ലയിൽ ഇന്ന് ഉച്ചകഴിഞ്ഞു ആർപ്പുക്കര പഞ്ചായത്തിൽ പര്യടനം നടത്തി. കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുകയാണ് യാത്രയുടെ ഉദ്ദേശം. ആർപ്പുക്കര നടന്ന പരിപാടി KVK അസിസ്റ്റന്റ് പ്രൊഫസർ ഡോ. നവ്യ ഉദ്ഘാടനം ചെയ്തു. ലീഡ് ഡിസ്ട്രിക്ട് മാനേജർ ശ്രീ അലക്സ്‌ ഈ എം അധ്യക്ഷനായിരുന്നു. ഏറ്റുമാനൂർ  ബ്ലോക്ക്‌ ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ഹരിപ്രിയ  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാക്ട് പ്രതിനിധി അലീന ചാക്കോ, സാമ്പത്തിക സാക്ഷരത വിദഗ്ഥൻ ശ്രീ സുരേഷ് വി കെ, FLC അനുമോൾ എന്നിവർ ക്ലാസുകൾ എടുത്തു. ആന്റണി അറയിൽ ആശംസകൾ അറിയിച്ചു. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ശ്രദ്ധിക്കപ്പെട്ടു. കോട്ടക് മഹിന്ദ്ര  മാനേജർ  വിനീഷ് പാറയിൽ സ്വാഗതവും അനിത് കെ കെ നന്ദിയും അറിയിച്ചു.

 

 

 

NK


(रिलीज़ आईडी: 1994896) आगंतुक पटल : 84