പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കൽപ് യാത്ര തൃശ്ശൂർ ജില്ലയിലെ പൂമംഗലം ഗ്രാമപഞ്ചായത്തിൽ
प्रविष्टि तिथि:
08 JAN 2024 2:34PM by PIB Thiruvananthpuram
കേന്ദ്ര ഗവൺമെൻറിന്‍റെ വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്ര ഇന്ന് തൃശ്ശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ ബ്ലോക്കിലെ പൂമംഗലം ഗ്രാമപഞ്ചായത്തിൽ പര്യടനം നടത്തി.
ജില്ലാ ലീഡ് ബാങ്ക് മാനേജർ മോഹന ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷിവിജ്ഞാൻ കേന്ദ്ര അസിസ്റ്റന്റ് പ്രൊഫസർ അമ്പിളി ജോൺ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ലീഡ് ബാങ്കിൻറെ ആഭിമുഖ്യത്തിൽ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ പരിചയപ്പെടുത്തുകയും
വിവിധ കേന്ദ്ര പദ്ധതികളിലെ ഗുണഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. കൂടാതെ കലാപരിപാടികളും അരങ്ങേറി.
(रिलीज़ आईडी: 1994490)
आगंतुक पटल : 34