പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കൽപ്പ് യാത്ര ആലപ്പുഴ പുറക്കാട് ഗ്രാമ പഞ്ചായത്തിൽ

പോസ്റ്റഡ് ഓണ്‍: 08 JAN 2024 6:30PM by PIB Thiruvananthpuram


വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ  ആലപ്പുഴ ജില്ലയിലെ ഇന്നത്തെ രണ്ടാമത്തെ പരിപാടി പുറക്കാട് ഗ്രാമ പഞ്ചായത്തിൽ കേരള ബാങ്ക് തോട്ടപ്പള്ളി ശാഖയുടെ ആഭിമുഖ്യത്തിൽ നടന്നു. ജില്ലയിലെ നാൽപത്തി എട്ടാമത്തെ പഞ്ചായത്ത് ആണ് പുറക്കാട് ഗ്രാമ പഞ്ചായത്ത്. പഞ്ചായത്ത്‌ മെമ്പർ ശ്രീ രാജു ഉദ്ഘാടനം ചെയ്ത യോഗത്തിൽ ലീഡ് മാനേജർ ശ്രീ അരുൺ എം അധ്യക്ഷനായിരുന്നു.

കേരള ബാങ്ക് മാനേജർ ശ്രീ ബോബൻ പ്രാണ പ്രതിജ്ഞ ചൊല്ലികൊടുത്തു. യോഗത്തിൽ 60 ജനസുരക്ഷ അപേക്ഷകൾ സാമ്പത്തിക സാക്ഷരത കൌൺസിലർ ശ്രീ നടരാജൻ ലീഡ് ബാങ്ക് മാനേജർക്കു കൈമാറി. കൃഷി വിജ്ഞാൻ കേന്ദ്രയെ പ്രതിനിധീകരിച്ചു ശ്രീ ശിവകുമാർ, ഫാക്ടിനെ പ്രതിനിധീകരിച്ച് ശ്രീമതി രേഷ്മ, സാമ്പത്തിക സാക്ഷരത കൗൺസിലർ ശ്രീ നടരാജൻ തുടങ്ങിയവർ ചടങ്ങിനെ  അഭിസംബോധന ചെയ്തു സംസാരിച്ചു.

ഫാക്ട് പ്രതിനിധി ശ്രീമതി രേഷ്മ നാനോ യൂറിയ സമീകൃത വളപ്രയോഗം, ഡ്രോൺ ഉപയോഗം എന്നിവ വിവരിച്ചു. എച്. എൽ.എൽ, പോസ്റ്റ്‌ ഓഫീസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ സ്റ്റാളുകൾ ഇട്ട് പദ്ധതികൾ വിവരിക്കുകയും ചെയ്തു. പോസ്റ്റൽ, ഹെൽത്ത്‌ വകുപ്പുകൾ സേവനങ്ങൾ ലഭ്യമാക്കുന്ന കൌണ്ടറുകൾ തുറന്നു.

 

NK


( റിലീസ് ഐ.ഡി: 1994300) സന്ദര്‍ശക കൗണ്ടര്‍ : 113