പ്രത്യേക സേവനങ്ങളും ഫീച്ചറുകളും

വികസിത് ഭാരത് സങ്കൽപ് യാത്ര കൊയിലാണ്ടിയിൽ സമാപിച്ചു; നാളെ (9.1.24) മുതൽ കോഴിക്കോട് കോർപറേഷൻ പരിധിയിൽ

Posted On: 08 JAN 2024 5:13PM by PIB Thiruvananthpuram

കോഴിക്കോട് : 8  ജനുവരി 2024

കേന്ദ്ര വികസന ക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വികസിത് ഭാരത് സങ്കൽപ് യാത്രയുടെ നഗര പര്യടനം കോഴിക്കോട് കോർപറേഷനിലേക്ക്  കടക്കുന്നു. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ മുത്താമ്പി, കുറുവാങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം പൂർത്തിയാക്കി നാളെ (9.1.24) എലത്തൂർ, പാവങ്ങാട് എന്നിവിടങ്ങളിൽ യാത്രയ്ക് സ്വീകരണ യോഗം ഒരുക്കും.

മുത്താമ്പിയിലും കുറുവാങ്ങാടും നടന്ന പൊതു സമ്മേളനത്തിൽ വിവിധ കേന്ദ്രാ പദ്ധതികളെ കുറിച്ച് അതാത് വകുപ്പ് ഉദ്യോഗസ്ഥർ ക്ലാസുകൾ എടുത്തു. വിവിധ ബാങ്കിംഗ് സേവനങ്ങളെ കുറിച്ച് സാമ്പത്തിക സാക്ഷരതാ കൗൺസിലർ രാധ ക്ലാസ് എടുത്തു. ഗരീബ് കല്യാൺ അന്ന യോജന, പി. എം. പോഷൻ, വൺ നേഷൻ വൺ റേഷൻ കാർഡ് തുടങ്ങിയ പദ്ധതികളെ കുറിച്ച് എഫ്.സി . ഐ. പ്രതിനിധികൾ ആയ ഷീബ, വിഷ്ണു മോഹൻ തുടങ്ങിയവർ സംസാരിച്ചു. ഐ. ഒ. ബി. ബ്രാഞ്ച് മാനേജർ ധന്യ, പി. എൻ. ബി. ബ്രാഞ്ച് മാനേജർ ശ്രീനാഥ്‌, ലീഡ് ബാങ്ക് ഓഫിസർ സാലു വി. എം., ഫീൽഡ് പബ്ലിസിറ്റി ഓഫീസർ പ്രജിത്ത് കുമാർ എം. വി. തുടങ്ങിയവർ സംസാരിച്ചു.

കോഴിക്കോട് കോർപറേഷൻ പരിധിയിൽ 24 സ്ഥലങ്ങളിൽ വികസിത് ഭാരത്‌ സങ്കൽപ് യാത്രയുടെ പ്രചാരണ വാഹനം എത്തും. വിവിധ പദ്ധതികളെ കുറിച്ച് ഉദ്യോഗസ്ഥർ വിശദീകരിക്കും.രാവിലെ 10.30ന് എലത്തൂരും ഉച്ച കഴിഞ്ഞു 3 മണിക്ക് പാവങ്ങാടും പൊതു യോഗങ്ങൾ നടക്കും



(Release ID: 1994229) Visitor Counter : 75