പ്രത്യേക സേവനങ്ങളും ഫീച്ചറുകളും

വികസിത് ഭാരത് സങ്കൽപ് യാത്ര തൃശൂർ അന്നമനട ഗ്രാമപഞ്ചായത്തിൽ

Posted On: 05 JAN 2024 3:10PM by PIB Thiruvananthpuram

തൃശ്ശൂർ : 5 ജനുവരി 2024

കേന്ദ്ര ഗവൺമെൻറിൻറെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച്  അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്ര തൃശ്ശൂർ ജില്ലയിൽ പര്യടനം തുടരുന്നു.  മാള ബ്ലോക്കിലെ അന്നമനട ഗ്രാമപഞ്ചായത്തിൽ ഇന്ന് വികസിത് ഭാരത് സങ്കൽപ് യാത്ര പര്യടനം നടത്തി.

അന്നമനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടെസി ടൈറ്റസ്  യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ലീഡ് ബാങ്ക് സീനിയർ മാനേജർ പ്രവീൺ കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള ഗ്രാമീൺ ബാങ്ക് അന്നമനട മാനേജർ സോജ, കനറാബാങ്ക് സ്വയം തൊഴിൽ പരിശീലനകേന്ദ്രം ‍ഡയറക്ടർ കൃഷ്ണമോഹൻ തുടങ്ങിയവർ സംസാരിച്ചു.

അപേക്ഷകർക്ക് അനുവദിക്കപ്പെട്ട വായ്പകളുടെ അനുമതി പത്രങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഒപ്പം ഉജ്വൽ യോജന ഗ്യാസ് കണക്ഷൻ അനുവദിച്ചവർക്കുള്ള  ഗ്യാസ് അടുപ്പുകളുടെ വിതരണവും ചടങ്ങിൽ നടന്നു.  പഞ്ചായത്തിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണവും നടന്നു. കലാപരിപാടികളും അരങ്ങേറി.



(Release ID: 1993427) Visitor Counter : 96