പ്രത്യേക സേവനങ്ങളും ഫീച്ചറുകളും

സർക്കാർ ആനുകൂല്യങ്ങൾ നേടാൻ ആരുടെ മുന്നിലും തലകുനിക്കേണ്ട സാഹചര്യം ഇല്ല : ധനജ്ഞയ് മഹാദിക് എം. പി.

Posted On: 04 JAN 2024 11:58AM by PIB Thiruvananthpuram

വാണിമേൽ : 04 ജനുവരി 2024

ആനുകൂല്യങ്ങൾക്കായി നാട്ടുകാർ  ജനപ്രതിനിധികളുടെ വീടിനു മുന്നിൽ  വരിനിന്ന കാലം കഴിഞ്ഞെന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗം ധനഞ്ജയ് മഹാദിക് പറഞ്ഞു. കോഴിക്കോട് ജില്ലയിലെ വാണിമേലിൽ വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 മുൻപ് എന്തെങ്കിലും പദ്ധതി പ്രഖ്യാപിച്ചാൽ ദിവസങ്ങളോളം എം എൽഎമാരുടെയും എംപിമാരുടെയും വീടുകൾക്ക് മുന്നിൽ വരിനിൽക്കേണ്ടിയിരുന്നു. ഇന്ന് ആളുകൾക്ക് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ആരുടേയും ശുപാർശ ഇല്ലാതെത്തന്നെ ആനുകൂല്യങ്ങൾ നേടാം. തൊഴിൽ, വ്യവസായ, വാണിജ്യ, അനുബന്ധ  മേഖലകളിൽ എല്ലാം തന്നെ വലിയ ആനുകൂല്യങ്ങളാണ് കേന്ദ്രസർക്കാർ നൽകിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. വാണിമേൽ പഞ്ചായത്തിലെ ഭൂമിവാതുക്കലിൽ വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. സുരയ്യ അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡൻ്റ് സൽമ രാജു, ലീഡ് ബാങ്ക് മാനേജർ ടി.എം മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വളയം ഗ്രാമ പഞ്ചായത്തിൽ നടന്ന വികസിത് ഭാരത് സങ്കൽപ് യാത്രയും ധനജ്ഞയ് മഹാദിക് എം. പി. ഉദ്ഘാടനം ചെയ്തു.

ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നടക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്ര ജില്ലയിൽ 60 ഗ്രാമ പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി. ജനുവരി 10 വരെ തുടരും. നഗര പ്രദേശങ്ങളിലെ പര്യടനം ഇന്ന (4.1.24) വടകര മുനിസിപ്പാലിറ്റിയിൽ ആരംഭിച്ചു. ജനുവരി 24 വരെ തുടരും.



(Release ID: 1993338) Visitor Counter : 36