പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോട്ടയം ജില്ലയിലെ ചെമ്പ് പഞ്ചായത്തിൽ പര്യടനം നടത്തി
Posted On:
04 JAN 2024 5:06PM by PIB Thiruvananthpuram
കേന്ദ്ര ഗവൺമെന്റിന്റെ വികസന ജനക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോട്ടയം ജില്ലയിലെ ചെമ്പ് പഞ്ചായത്തിൽ പര്യടനം നടത്തി. പിജി ബിജുകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. എസ് ബി ഐ ചീഫ് മാനേജർ ഉഷാകുമാരി അദ്ധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രജനി ഗോപി, രമണി മോഹൻദാസ്, ഫാക്ട് പ്രതിനിധി അലീന ചാക്കോ, കെവികെ പ്രതിനിധി നവ്യ, പോസ്റ്റൽ ഡിപ്പാർട്ടമെന്റ് പ്രതിനിധി എന്നിവർ പങ്കെടുത്തു. കാനറാ ബാങ്ക് മാനേജർ ഗൗതം പ്രദീപ് ചടങ്ങിൽ സ്വാഗതമാശംസിച്ചു. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ശ്രദ്ധിക്കപ്പെട്ടു.
--SK--
(Release ID: 1993114)
Visitor Counter : 65