പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര തിരുവനന്തപുരം ജില്ലയിൽ പര്യടനം തുടരുന്നു
Posted On:
22 DEC 2023 7:02PM by PIB Thiruvananthpuram
കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവല്ക്കരണം നടത്തുന്നതിനുള്ള വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര തിരുവനന്തപുരം ജില്ലയിൽ ഇന്ന് (22.12.223) കഠിനകുളം, അഴൂർ ഗ്രാമപഞ്ചായത്തുകളിൽ പര്യടനം നടത്തി.
വിവിധ കേന്ദ്രസർക്കാർ മന്ത്രാലയങ്ങൾ ചേർന്നു സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര ക്യാംപെയിനിൽ കേന്ദ്ര സർക്കാരിൻ്റെ വിവിധ പദ്ധതികളെക്കുറിച്ച് അറിയാനും അതിൽ അംഗങ്ങളാകാനും അവസരമുണ്ട്.
രാവിലെ കഠിനകുളം ഇന്ത്യൻ ബാങ്ക് ശാഖയിൽ നടത്തിയ പരിപാടി ബാങ്ക് മാനേജർ സുഷമ ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം അഴൂർ പെരുംകുഴി കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം കെ.എസ്.അനിൽ ഉദ്ഘാടനം ചെയ്തു.
പെരുംകുഴി കേരള ഗ്രാമീൺ ബാങ്ക് ശാഖ മാനേജർ റിറ്റോ ടോം, കുടുംബശ്രീ സി ഡി എസ് സുധ ശാന്തികുമാർ, ബാങ്ക് എഫ് എൽ സി എം.ഉമ എന്നിവർ പ്രസംഗിച്ചു. കൃഷി വിജ്ഞാൻ കേന്ദ്രം അഗ്രികൾചറൽ എൻജിനീയർ ചിത്ര, ഫാക്ട് മാനേജർ സംഗീത, എഫ് എൽ സി നിസ്സാമുദ്ദീൻ, പോസ്റ്റൽ ഡിപ്പാർട്മെൻ്റ് പ്രതിനിധികൾ എന്നിവർ വിവിധ കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു.
ചടങ്ങിൽ ഉപഭോക്താക്കൾക്ക് ഉജ്ജ്വല യോജനയുടെ കീഴിൽ സൗജന്യ ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തു. HLL ലൈഫ് കെയർ ലിമിറ്റഡ് ഹിന്ദ് ലാബ് പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാംപും സംഘിടിപ്പിച്ചു. കൃഷിയിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് സൂഷ്മ വളങ്ങൾ പ്രയോഗിക്കുന്നതിൻ്റെ പ്രായോഗിക പ്രദർശനവും നടത്തി.
മംഗലപുരം, മാണിക്കൽ ഗ്രാമ പഞ്ചായത്തുകളിൽ വികസിത ഭാരത സങ്കല്പ യാത്ര ചൊവ്വാഴ്ച (26 12.2023) എത്തും.
SK
(Release ID: 1989693)
Visitor Counter : 59