പ്രത്യേക സേവനങ്ങളും ഫീച്ചറുകളും

വികസിത് ഭാരത് സങ്കൽപ്പ് യാത്ര പാലക്കാട് പഞ്ചായത്തുകളിൽ തുടരുന്നു

Posted On: 20 DEC 2023 1:28PM by PIB Thiruvananthpuram

പാലക്കാട് : 20 ഡിസംബർ 2023

ഗ്രാമങ്ങളിലൂടെ പര്യടനം തുടരുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിൽ പര്യടനം നടത്തി. പഞ്ചാബ് നാഷണൽ ബാങ്കിന് മുന്നിൽ നടന്ന പരിപാടിയിൽ ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ശ്രീധരൻ ,ബി എൽ ബി സി കൺവീനർ അനൂപ് . പി എൻ ബി ബാങ്ക് മാനേജർ പ്രസാദ് ടി പി ,
വ്യാപാരികൾ , ബാങ്ക്, അയൽക്കൂട്ടം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്തവർ  2047 ഓടെ രാജ്യത്തെ വികസിതമാക്കാൻ പ്രയത്നിക്കുമെന്ന പഞ്ച് പ്രാൺ പ്രതിജ്ഞയെടുത്തു.വാഹനത്തിൽ ഒരുക്കിയ എൽ ഇ ഡി സ്ക്രീനിൽ പ്രധാനമന്ത്രിയുടെ സന്ദേശം ഉൾപ്പെടെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നേട്ടങ്ങൾ പ്രദർശിപ്പിച്ചു. സൗജന്യ മെഡിക്കൽ ക്യാംപ്, ഗ്യാസ് സുരക്ഷാ ബോധവത്ക്കരണം എന്നിവക്ക് പുറമേ
വിവിധ വകുപ്പ് ഉദ്യോഗസ്ഥർ കേന്ദ്ര പദ്ധതികൾ വിശദീകരിച്ചു. പ്രോഗ്രാം കണ്ടക്ടർ ശരത് കലാപരിപാടികൾ അവതരിപ്പിച്ചു.

 


(Release ID: 1988578) Visitor Counter : 51