പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കല്‍പ് യാത്ര കോഴിക്കോട് പേരാമ്പ്ര ബ്ലോക്കില്‍ ആരംഭിച്ചു
Posted On:
18 DEC 2023 6:04PM by PIB Thiruvananthpuram
പേരാമ്പ്ര: 18 ഡിസംബർ 2023
കേന്ദ്ര വികസന ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് കൂടുതാലായി എത്തിക്കുന്നതിന് വേണ്ടിയും പുതിയ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് വേണ്ടിയും ആരംഭിച്ച വികസിത് ഭാരത് സങ്കല്‍പ് യാത്ര പേരാമ്പ്ര ബ്ലോക്കിലെ പര്യടനം ആരംഭിച്ചു. ചക്കിട്ടപ്പാറ, കായണ്ണ പഞ്ചായത്തുകളിലാണ് ആദ്യ ദിവസത്തെ പര്യടനം നടന്നത്. ചക്കിട്ടപ്പാറയില്‍ നടന്ന പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്‍റ് ചിപ്പി മനോജ് ആശംസകളര്‍പ്പിച്ചു. സൗജന്യ ഉജ്ജ്വല ഗ്യാസ് കണക്ഷന്‍ പുതിയ ഒരു ഗുണഭോക്താവിന് നല്‍കി. കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കാനാകുന്ന ഡ്രോണിന്‍റെ പ്രവര്‍ത്തനം വിവരിച്ചു.
കായണ്ണയില്‍ നടന്ന ചടങ്ങ് കായണ്ണ പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.കെ. നാരായണന്‍ സംസാരിച്ചു. പ്രദേശത്തെ കര്‍ഷകരായ ഗോപി മാസ്റ്റര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവരെ ആദരിച്ചു.
ലീഡ് ബാങ്ക്, കൃഷി വിഞ്ജാന കേന്ദ്രം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, എഫ്.സി.ഐ., എഫ്. എ. സി.ടി. ഇന്ത്യ പോസ്റ്റ്, സാമ്പത്തിക സാക്ഷരതാ കൗണ്‍സില്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. പ്രധാനപ്പെട്ട പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസും നടന്നു. ഹിന്ദ് ലാബിന്‍റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ പരിശോധനയും സംഘടിപ്പിച്ചു. ഇന്ന് (19-12-23) കൂത്താളിയിലും ചങ്ങരോത്തുമാണ് യാത്രയുടെ സ്വീകരണ യോഗങ്ങള്‍ നടക്കുന്നത്. രാവിലെ 10.30 ന് കൂത്താളിയിലും ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങരോത്തും പൊതുസമ്മേളനം നടക്കും. ജില്ലാ ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളില്‍ വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ പര്യടനം നടക്കുന്നത്.
(Release ID: 1987839)
Visitor Counter : 58