പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കല്‍പ് യാത്ര മലപ്പുറം ജില്ലയിലെ ചെറുകാവ് ഗ്രാമപഞ്ചായത്തിൽ പര്യടനം നടത്തി
Posted On:
15 DEC 2023 4:38PM by PIB Thiruvananthpuram
മലപ്പുറം: 15 ഡിസംബർ 2023
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ബ്ലോക്കിന് കീഴില്‍ വരുന്ന ചെറുകാവ് ഗ്രാമപഞ്ചായത്തിലെ ഐകരപ്പടിയിൽ നടന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടന്റ് അബ്ദുള്ളക്കോയ നിര്‍വ്വഹിച്ചു.
കര്‍ഷകരും തൊഴിലാളികളും വീട്ടമ്മമാരുമടക്കം നിരവധി പേർ പങ്കെടുത്തു. നോഡല്‍ ഓഫീസല്‍ ടിറ്റന്‍ എം വി അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്ര പദ്ധതികളെ കുറിച്ച് എഫ് എല്‍ സി സയ്യിദ് ഫസല്‍, വാസുദേവന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. കൃഷി ഓഫീസര്‍ ശ്രുതി, ഫാക്ട് പ്രതിനിധി ഫസീല, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഖദീജ എന്നിവര്‍ സംസാരിച്ചു.
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. കര്‍ഷകര്‍ക്കായി ഡ്രോണ്‍ ഉപയോഗിച്ചുള്ള വളം പ്രയോഗത്തിന്റെ പ്രദർശനവും ഒരുക്കിയിരുന്നു. ഉച്ചക്ക് ശേഷം കൊണ്ടോട്ടി ബ്ലോക്കിലെ പള്ളിക്കലിലാണ് വി ബി എസ് യാത്രക്ക് സ്വീകരണം നല്‍കുന്നത്.
(Release ID: 1986704)
Visitor Counter : 72