പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കല്‍പ് യാത്ര കാഞ്ഞൂരിലും നീലേശ്വരത്തും പര്യടനം നടത്തി

പോസ്റ്റഡ് ഓണ്‍: 07 DEC 2023 8:00PM by PIB Thiruvananthpuram

 കൊച്ചി : 07 ഡിസംബർ 2023  

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളേയും പരിപാടികളേയും കുറിച്ച് അവബോധം വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്ര എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍, മലയാറ്റൂര്‍ നീലേശ്വരം പഞ്ചായത്തുകളില്‍ പര്യടനം നടത്തി. കാനറാ ബാങ്ക് ഡിവിഷണല്‍ മാനേജര്‍  കെ എക്‌സ് ജസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലിഡ് ബാങ്ക് മാനേജര്‍ പി ഡി മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കാനറാ ബാങ്ക് ചീഫ് മാനേജര്‍ വിനീത് കുമാര്‍, സാമ്പത്തിക സാക്ഷരതാ കോര്‍ഡിനേറ്റര്‍ ഹരികുമാര്‍, പൗലോസ് തുടങ്ങിയവര്‍ സംസരിച്ചു. വിവിധ ബാങ്കുകള്‍, തപാല്‍ വകുപ്പ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ വിവിധ പദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തി.

 


( റിലീസ് ഐ.ഡി: 1983934) സന്ദര്‍ശക കൗണ്ടര്‍ : 17