പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കല്‍പ് യാത്ര ഇന്ന് മുട്ടിലില്‍
Posted On:
05 DEC 2023 8:37AM by PIB Thiruvananthpuram


കല്‍പറ്റ: കേന്ദ്ര വികസനക്ഷേമ പദ്ധതികള്‍ വിവരിക്കുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്ര ഇന്ന് (6-12-23) മുട്ടില്‍ ഗ്രാമ പഞ്ചായത്തില്‍ എത്തുന്നു. പൊതുജനങ്ങള്‍ക്ക് ജനക്ഷേമ പദ്ധതികളെക്കുറിച്ച് മനസിലാക്കാനും അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ സഹായിക്കും. കാര്‍ഷിക മേഖലയില്‍ ഡ്രോണ്‍ സാങ്കേതികവിദ്യ പ്രയോഗിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കും.
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സമൂഹത്തിന്‍റെ താഴെത്തട്ടില്‍ വരെയെത്തിക്കുക എന്ന് ലക്ഷ്യത്തോടെയാരംഭിച്ച വികസിത് ഭാരത് സങ്കല്‍പ് യാത്ര ഒരാഴ്ചയായി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പര്യടനം നടത്തുന്നു. ഇന്നലെ (5-12-23) വേങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ നടന്ന പൊതു സമ്മേളനം വാര്‍ഡ് മെമ്പര്‍ ശിവദാസന്‍ വി.കെ. ഉദ്ഘാടനം ചെയ്തു.വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു. ജില്ലാ ലീഡ് ബാങ്കിന്‍റെ നേതൃത്വത്തിലാണ് ജില്ലയില്‍ വികസിത് ഭാരത് സങ്കല്‍പ് യാത്ര സംഘടിപ്പിക്കുന്നത്.
(Release ID: 1982923)
Visitor Counter : 113