പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കല്പ് യാത്ര ഇന്ന് പന്തളം തെക്കേക്കര പഞ്ചായത്തിൽ
Posted On:
05 DEC 2023 10:34PM by PIB Thiruvananthpuram
കേന്ദ്രസർക്കാരിന്റെ വിവിധ വികസന -ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്ര പത്തനംതിട്ട ജില്ലയിൽ പര്യടനം തുടരുന്നു. ഇന്ന് (06.12.23) രാവിലെ 10.30 ന് യാത്ര പന്തളം തെക്കേക്കര പഞ്ചായത്തിൽ എത്തിച്ചേരും. കീരുകുഴി ജംഗ്ഷനിൽ വച്ചാണ് പഞ്ചായത്തിലെ വികസിത് ഭാരത് യാത്രയുമായി ബന്ധപ്പെട്ട പരിപാടികൾ നടക്കുക.
ആയുഷ് മാൻ ഭാരത് സൗജന്യ രജിസ്ട്രേഷൻ, കിസാൻ ക്രെഡിറ്റ് കാർഡ് രജിസ്ട്രേഷൻ, കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾ പ്രശ്നങ്ങൾ പരിഹരിക്കൽ, മുദ്ര ലോൺ, പി എം ഇ ജി പി ലോൺ, കാർഷിക മേഖലയ്ക്ക് ഡ്രോൺ പരിചയപ്പെടുത്തൽ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.
സംസ്ഥാനതല ബാങ്കേഴ്സ് സമിതി,ജില്ലാ ലീഡ് ബാങ്ക്, നബാർഡ്, ഐ. സി.എ.ആർ- റബർ ബോർഡ്, ഫാക്ട്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവയുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.
--NK--
(Release ID: 1982919)
Visitor Counter : 136