പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കല്പ് യാത്ര പാറശ്ശാല മണ്ഡലത്തിലെ പെരുങ്കടവിള ബ്ലോക്കിൽ പര്യടനം നടത്തി.

Posted On: 05 DEC 2023 6:20PM by PIB Thiruvananthpuram

കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്ര പാറശ്ശാല മണ്ഡലത്തിലെ പെരുങ്കടവിള ബ്ലോക്കിൽ പര്യടനം നടത്തി. പ്രദർശനത്തിന്റെ ഉദ്ഘാടനം ബി ജെ പി പാറശ്ശാല മണ്ഡലം സെക്രട്ടറി മണവാരി രതീഷ് നിർവഹിച്ചു. ഇൻഡ്യൻ ഓവർസീസ് ബാങ്ക് മാനേജർ അനീഷ് ബിൻ ലാൽ, സി എഫ് എൽ പ്രതിനിധി സിമി, ജൻ ഔഷധി പ്രതിനിധി ജയചന്ദ്രൻ, ICAR പ്രതിനിധി മഞ്ജു വർഗ്ഗീസ്, ഫാക്ട് (FACT) പ്രതിനിധി സംഗീത, അഗ്രികൾച്ചറൽ എൻജിനീയർ ചിത്ര തുടങ്ങിയവർ കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള അവബോധ ക്ലാസുകൾ നൽകി. പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗ്യാസുകളുടെ വിതരണവും ഹിന്ദ് ലാബിന്റെ സൗജന്യ രക്തപരിശോധനയും ചടങ്ങിനോടനുബന്ധിച്ച് നടത്തി.

 

--NK--

 


(Release ID: 1982817) Visitor Counter : 73