പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കൽപ്പ് യാത്ര പാലക്കാട്ടെ പെരുമാട്ടി പഞ്ചായത്തിൽ പര്യടനം നടത്തി

Posted On: 05 DEC 2023 5:53PM by PIB Thiruvananthpuram

പാലക്കാട് : 05  ഡിസംബർ 2023

വികസിത് ഭാരത് സങ്കൽപ്പ് യാത്ര പാലക്കാട്ടെ പെരുമാട്ടി പഞ്ചായത്തിൽ പര്യടനം നടത്തി. വണ്ടിത്താവളം ജംഗ്ഷനിൽ  നടന്ന യോഗത്തിൽ  പ്രോഗ്രാം ജില്ലാ കോർഡിനേറ്ററും ലീഡ് ബാങ്ക് മാനേജറുമായ ആർ പി ശ്രീനാഥ്, നബാർഡ് ഡി ഡി എം കവിത എന്നിവർ  സംസാരിച്ചു.

 പ്രധാനമന്ത്രിയുടെ ലഘു സന്ദേശം അടങ്ങുന്ന വീഡിയോ പ്രദർശനം നടന്നു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ അതത് വകുപ്പുകൾ വഴി നടപ്പാക്കുന്ന ജന സുരക്ഷാ - ക്ഷേമ പദ്ധതികൾ വിശദീകരിച്ചു.

പങ്കെടുത്തവർ വികസിത ഭാരത സങ്കൽപ്പ് പ്രതിജ്ഞ ഏറ്റുചൊല്ലി. കാർഷിക മേഖലയ്ക്ക് ആവശ്യമായ ഡ്രോൺ ഉപയോഗം യോഗത്തിൽ പരിചയപ്പെടുത്തി. ഉജ്ജ്വൽ യോജന പദ്ധതിക്കായി ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷകളും സ്വീകരിച്ചു.  യാത്ര അടുത്തദിവസം എരുമയൂർ ആലത്തൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തും.

 


(Release ID: 1982786) Visitor Counter : 76