പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കൽപ്പ് യാത്ര ആലപ്പുഴ ജില്ലയിൽ പര്യടനം തുടരുന്നു; ഇന്ന് കഞ്ഞിക്കുഴി, തണ്ണീർമുക്കം പഞ്ചായത്തുകളിൽ പരിപാടികൾ സംഘടിപ്പിച്ചു
Posted On:
05 DEC 2023 5:06PM by PIB Thiruvananthpuram
ആലപ്പുഴ : 05 ഡിസംബർ 2023
കേന്ദ്രഗവൺമെൻറിൻ്റെ വിവിധ സാമൂഹ്യ-സുരക്ഷാ-ക്ഷേമ പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കൽപ്പ യാത്ര ആലപ്പുഴ ജില്ലയിൽ പര്യടനം തുടരുന്നു. ഇന്ന് രാവിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ മായിത്തറയിൽ നടന്ന ആദ്യ പരിപാടി കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജർ ശ്രീ അരുൺ എം അധ്യക്ഷനായിരുന്നു.
ശ്രീ രാജീവ്, കെ വി കെ കായംകുളം, ശ്രീ പ്രേം കുമാർ ടീ കെ, നബാർഡ് ജില്ല മാനേജർ, FLC കൗൺസിലർ ശ്രീ സുരേഷ് കുമാർ, തപാൽ വകുപ്പിൽ നിന്നും ശ്രീമതി ഷൈനി തുടങ്ങിയവർ ചടങ്ങിനെ അഭിസംബോധന ചെയ്തു .
ഫാക്ട് പ്രതിനിധി ശ്രീമതി രമ്യ നാനോ യൂറിയ സമീകൃത വളപ്രയോഗം, ഡ്രോൺ എന്നിവയെകുറിച്ച് വിവരിച്ചു. പത്തു ലക്ഷം രൂപയുടെ ലോൺ അനുമതി പത്രങ്ങൾ വിവിധ ബാങ്കുകൾ നൽകുകയും മുദ്ര ലോണിനായുള്ള ഒരു അപേക്ഷ സ്വീകരിക്കുകയും ചെയ്തു. ഉപഭോക്താക്കളുടെ ലോൺ സംബന്ധമായ സംശയങ്ങൾക്ക് ബാങ്ക് പ്രതിനിധികൾ മറുപടി നൽകി .വിവിധ വകുപ്പുകൾ സ്റ്റാളുകൾ ഇട്ട് പദ്ധതികൾ വിവരിക്കുകയും പദ്ധതി ഗുണഭോക്താക്കളാക്കുകയും ചെയ്തു.
ഇന്നത്തെ രണ്ടാമത്തെ പരിപാടി തണ്ണീർമുക്കം പഞ്ചായത്തിലുള്ള പുത്തനങ്ങാടി ഫെഡറൽ ബാങ്ക് ശാഖക്ക് സമീപമാണ് നടന്നത്. തണ്ണീർമുക്കം പഞ്ചായത്ത് അംഗം ശ്രീ തോമസ് പിജെ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ അരുൺ എം ജില്ലാ ലീഡ് മാനേജർ , ശ്രീ പ്രേംകുമാർ ടി കെ നബാർഡ് ജില്ല മാനേജർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.ഗുണഭോക്താക്കളുമായുള്ള ആശയവിനിമയവും യാത്രയുടെ ഭാഗമായി നടന്നു.
നാളെ (06 12.23) കടക്കരപ്പള്ളി , അരൂക്കുറ്റി എന്നിവിടങ്ങളിലാണ് യാത്ര എത്തുക .
ജില്ലാ ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ നബാര്‍ഡ്, തപാൽ, കൃഷി വകുപ്പുകൾ, എഫ് എ സി ടി, ബി പി സി എൽ എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയിലെ വികസിത ഭാരത് സങ്കല്‍പ് യാത്രയുടെ പര്യടനം നടക്കുന്നത്. ജനുവരി 20 വരെയാണ് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ യാത്ര നടക്കുക.



--NK--
(Release ID: 1982735)
Visitor Counter : 87