പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കൽപ്പ് യാത്ര കാസർഗോഡ് ജില്ലയിൽ പര്യടനം തുടരുന്നു

Posted On: 05 DEC 2023 4:58PM by PIB Thiruvananthpuram

കാസർഗോഡ്:  05 ഡിസംബർ 2023

 
കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള പ്രചരണ പരിപാടി വികസിത് ഭാരത് സങ്കൽപ് യാത്ര ജില്ലയിൽ പ്രയാണം തുടരുന്നു. കുമ്പള ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച പ്രചരണ പരിപാടി  ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രേമവതി ഉദ്ഘാടനം ചെയ്തു.

നബാർഡ്   പ്രതിനിധി ഷാരോൺ വാസ്, കൃഷി വിജ്ഞാൻ കേന്ദ്ര പ്രതിനിധി മണികണ്ഠൻ, അഗ്രികൾച്ചർ ഓഫീസർ ബിന്ദു, FACT പ്രതിനിധി  ആദിത്യ,  കാസർഗോഡ് എഫ്. എൽ.സി. (FLC) ദേവദാസ് ബി,  മൈന എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. വിവര വിദ്യാഭ്യാസ വിനിമയ(IEC) വാനിൽ കേന്ദ്ര വികസന പദ്ധതികളെ കുറിച്ചുള്ള ചെറു വീഡിയോകൾ പ്രദർശിപ്പിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് പുതിയ സൗജന്യ ഗ്യാസ് കണക്ഷനുകൾ നൽകി.

സൂക്ഷ്മ മൂലക വള പ്രയോഗം ഡ്രോൺ ഉപയോഗിച്ചു നടത്തുന്നതിന്റെ പ്രദർശനവും ഉണ്ടായിരുന്നു.

കാസർഗോഡ് ബി എൽ ബി സി കൺവീനർ എൻ രാവണ്ണ നായിക്കിന്റെ  നേതൃത്വത്തിൽ വികസിത് ഭാരത് പ്രതിജ്ഞ എടുത്തു. ലീഡ് ബാങ്ക് മാനേജർ ബിമൽ എൻ വി, കേരള ഗ്രാമീൺ ബാങ്ക് മാനേജർ രാഹുൽ രാജ് കർഷകരായ ഹമീദ് അരിക്കാടി, ഖാദർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

ഉച്ചക്ക് ശേഷം മൊഗ്രാൽ- പുത്തൂർ ഗ്രാമ പഞ്ചായത്തിലും പ്രചരണ പരിപാടികൾ നടന്നു.

നാളെ(6/12/2023)  ചെമ്മനാട്, ചെങ്കള ഗ്രമ പഞ്ചായത്തുകളിൽ പ്രചരണ പരിപാടികൾ തുടരും

(Release ID: 1982723) Visitor Counter : 88