പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കൽപ് യാത്ര കോഴിക്കോട് പര്യടനം തുടരുന്നു

Posted On: 04 DEC 2023 4:47PM by PIB Thiruvananthpuram

കോഴിക്കോട് -04 ഡിസംബർ 2023

ഒരാഴ്ചയായി ജില്ലയിൽ പര്യടനം നടത്തുന്ന വികസിത് ഭാരത് സങ്കൽപ് യാത്ര ചേളന്നൂർ ബ്ലോക്കിൽ സാലെ പ്രവേശികയും. കേന്ദ്ര വികസന ക്ഷേമ പദ്ധതികൾ താഴെത്തട്ടിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്രയുടെ ഭാഗമായുള്ള പൊതുസമ്മേളനം നാളെ (5.12.23) ചേളന്നൂർ, കക്കോടി ഗ്രാമ പഞ്ചായത്തുകളിൽ ആണ് നടക്കുന്നത്. ഇന്ന് ( 4.12.23) നരിക്കുനിയിൽ നടന്ന പൊതുസമ്മേളനം നരിക്കുനി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജവഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. ക്ഷേമ പദ്ധതികളിൽ അംഗങ്ങളായ മുഹമ്മദ്‌ ഈശ്വരമ്പലത്ത്, ഹൈമ തുടങ്ങിയവർ പദ്ധതികളെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചു. 
ലീഡ് ബാങ്ക് മാനേജർ ടി. എം. മുരളീധരൻ, കൃഷി വിഗ്യാൻ കേന്ദ്ര പ്രതിനിധി ഡോ. പ്രകാശ്, ഇന്ത്യ പോസ്റ്റ് ഉദ്യോഗസ്ഥൻ സത്യൻ, എസ്. ബി. ഐ. നരിക്കുനി ബ്രാഞ്ച് മാനേജർ അനുലാൽ തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര പദ്ധതികളെ കുറിച്ച് ഗുണഭോക്താക്കൾക് ഉള്ള സംശയങ്ങൾ പരിഹരിക്കാനും പദ്ധതികളിൽ അർഹരായവരെ ചേർക്കാനും വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ യാത്രയുടെ ഭാഗമായി എത്തുന്നുണ്ട്. പദ്ധതികൾ വിശദീകരിക്കുന്ന ലഖുലേഖകളും ലഭ്യമാണ്. പദ്ധതികളെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോകൾ ഉൾകൊള്ളുന്ന വാനും പരിപാടിയുടെ ഭാഗമായി എല്ലാ പഞ്ചായത്തിലും എത്തുന്നുണ്ട്.  തുടർന്ന് നന്മണ്ട ഗ്രാമ പഞ്ചായത്തിലും വികസിത് ഭാരത്‌ സങ്കൽപ് യാത്ര എത്തി. സൗജന്യ ആരോഗ്യ പരിശോധനയും നടന്നു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദ് ലാബ് ആണ് പരിശോധന നടത്തിയത്.


(Release ID: 1982717) Visitor Counter : 71