പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോട്ടയം ജില്ലയിലെ കുറിച്ചി ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ചു 

प्रविष्टि तिथि: 05 DEC 2023 4:21PM by PIB Thiruvananthpuram

കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോട്ടയം ജില്ലയിലെ കുറിച്ചി ഗ്രാമ പഞ്ചായത്തിൽ ഇന്ന് നടന്നു. എസ് ബി ഐ ചീഫ്  മാനേജർ ശ്രീമതി  ഉഷാകുമാരി അധ്യക്ഷയായിരുന്നു , ശ്രീ ബി ആർ  മഞ്ചേഷ് വാർഡ് മെമ്പർ പരിപാടി ഉൽഘാടനം ചെയ്തു.   ശ്രീമതി  ശൈലജ  സോമൻ, ശ്രീമതി മഞ്ജു കെ വി, ആര്യമോൾ പി റെജി, കെ ജി രാജ്‌മോഹൻ മാങ്കുളം ഹയർ  സെക്കന്ററി സ്കൂൾ  മാനേജർ ,മിന്നു  ജോൺ കെ വി കെ കുമരകം തുടങ്ങിയവർ ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഫാക്ട് റിപ്രെസെന്ററ്റീവ് ശ്രീമതി അലീന ചാക്കോ നാനോ യൂറിയ സമീകൃത വളപ്രയോഗം, ഡ്രോൺ ഉപയോഗം എന്നിവ വിവരിച്ചു.

വിവിധ വകുപ്പുകൾ സ്റ്റാളുകൾ ഇട്ട് പദ്ധതികൾ വിവരിക്കുകയും പദ്ധതികളുടെ ഗുണഭോക്താക്കളാക്കുകയും ചെയ്തു. ശ്രീ എൽവിൻ തോമസ് സീനിയർ മാനേജർ ഫെഡറൽ  ബാങ്ക് സ്വാഗതം പറയുകയും ശ്രീ സേതുലക്ഷ്മി കനറാ ബാങ്ക് നന്ദിയും അറിയിച്ചു.

--NK--


(रिलीज़ आईडी: 1982700) आगंतुक पटल : 101