പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോട്ടയം ജില്ലയിലെ വാകത്താനം ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ചു
Posted On:
05 DEC 2023 2:07PM by PIB Thiruvananthpuram
കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോട്ടയം ജില്ലയിലെ വാകത്താനം ഗ്രാമ പഞ്ചായത്തിൽ ഇന്ന് നടന്നു. എസ് ബി ഐ ചീഫ് മാനേജർ ശ്രീമതി ഉഷാകുമാരി അധ്യക്ഷയായിരുന്നു , ശ്രീ സുരേഷ് കുമാർ റീജിയണൽ മാനേജർ കേരള ഗ്രാമീൺ ബാങ്ക് പരിപാടി ഉൽഘാടനം ചെയ്തു. ശ്രീ പുന്നൂസ്, ശ്രീ മഹേഷ് തോട്ടക്കാട്, ശ്രീ ജെയിംസ് ജേക്കബ്, ശ്രീമതി മിന്നു ജോൺ കെ വി കെ കുമരകം തുടങ്ങിയവർ ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഫാക്ട് റിപ്രെസെന്ററ്റീവ് ശ്രീമതി അലീന ചാക്കോ നാനോ യൂറിയ സമീകൃത വളപ്രയോഗം, ഡ്രാൺ ഉപയോഗം എന്നിവ വിവരിച്ചു.
വിവിധ വകുപ്പുകൾ സ്റ്റാളുകൾ ഇട്ട് പദ്ധതികൾ വിവരിക്കുകയും പദ്ധതികളുടെ ഗുണഭോക്താക്കളാ ക്കുകയും ചെയ്തു. ശ്രീമതി നീതു റാണി കുരുവിള, കേരള ഗ്രാമീൺ ബാങ്ക് വാകത്താനം മാനേജർ സ്വാഗതം പറയുകയും ശ്രീ ഉണ്ണികൃഷ്ണൻ, കേരള ഗ്രാമീൺ ബാങ്ക് നന്ദിയും അറിയിച്ചു


--NK--
(Release ID: 1982616)
Visitor Counter : 80