പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കൽപ് യാത്ര കൊല്ലം അലയമൺ പഞ്ചായത്തിൽ സംഘടിപ്പിച്ചു
प्रविष्टि तिथि:
04 DEC 2023 9:42PM by PIB Thiruvananthpuram
ഗ്രാമീണർക്ക് കേന്ദ്ര സർക്കാരിൻ്റെ ക്ഷേമ പദ്ധതികളെക്കുറിച്ച് അറിവ് പകർന്ന് കൊല്ലം ജില്ലയിൽ വികസിത് ഭാരത് സങ്കൽപ് യാത്ര പര്യടനം തുടരുന്നു. ഉച്ചയ്ക്ക് അഞ്ചൽ ബ്ലോക്കിൽ എത്തിയ യാത്ര അലയമൺ പഞ്ചായത്തിൽ ജനസമ്പർക്ക - ബോധവത്കരണ ക്യാമ്പയിൻ നടത്തി. കരുകോൺ തെരുവിൽ സംഘടിപ്പിച്ച ജനസമ്പർക്ക ക്യാമ്പയിൻ അലയമൺ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ മുരളി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ബിനു സി. ചാക്കോ , രാജു, ലീഡ് ബാങ്ക് മാനേജർ അരുണിമ വി.റ്റി. തുടങ്ങിയവർ വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. കിസാൻ ക്രെഡിറ്റ് കാർഡ് ഗുണഭോക്താവിന് യൂണിയൻ ബാങ്ക് റീജ്യണൽ ഹെഡ് സത്യനാരായണ റെഡ്ഡി KCC സാങ്ഷൻ ടിക്കറ്റ് കൈമാറി. അർഹരായ 5 വീട്ടമ്മമാർക്ക് പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം സൗജന്യ പാചകവാതക കണക്ഷൻ നൽകി. യൂണിയൻ ബാങ്ക് ചണ്ണപ്പേട്ട ബ്രാഞ്ച് മാനേജർ ഗുണഭോക്താക്കൾക്ക് ഗ്യാസ് സ്റ്റൗകൾ വിതരണം ചെയ്തു.
പോസ്റ്റോഫീസ്, ബാങ്ക്, കൃഷിവിജ്ഞാനകേന്ദ്രം, നബാർഡ് എന്നിവയുടെ പ്രതിനിധികൾ വിവിധ സ്കീമുകളും ക്ഷേമ പദ്ധതികളും പരിചയപ്പെടുത്തി. സമീപത്തെ നെൽവയലിൽ കർഷകർക്കായി ഡ്രോൺ ഡെമോൺസ്ട്രേഷൻ നടത്തി. FACT, KVK എന്നിവയുടെ പ്രതിനിധികളും , കൃഷി ഓഫീസറും കർഷകർക്കായി ഡ്രോൺ ഉപയോഗിച്ചുള്ള സൂക്ഷ്മവളപ്രയോഗം വിശദീകരിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ കലണ്ടറുകളും , പദ്ധതികളെക്കുറിച്ചുളള ലഘുലേഖകളും പരിപാടിയിൽ വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ജൻ ഔഷധി , സഹ്യസമൃദ്ധി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവയുടെ സ്റ്റാളുകൾ ക്രമീകരിച്ചിരുന്നു.
ഇത്തിക്കര, ചടയമംഗലം ബ്ലോക്കുകളിലെ 13 പഞ്ചായത്തുകളിൽ പര്യടനം നടത്തിയാണ് ഏഴാംദിവസം യാത്ര , അഞ്ചൽ ബ്ലോക്കിൽ എത്തിയത്. വികസിത് ഭാരത് സങ്കൽപ് യാത്ര നാളെ രാവിലെ ഇടമുളയ്ക്കൽ പഞ്ചായത്തിലും , ഉച്ചയ്ക്കുശേഷം അഞ്ചൽ പഞ്ചായത്തിലും എത്തും.

-NK-
(रिलीज़ आईडी: 1982544)
आगंतुक पटल : 83