പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കൽപ്പ് യാത്ര: മലപ്പുറം ജില്ലയിൽ  പര്യടനം തുടരുന്നു

Posted On: 04 DEC 2023 5:58PM by PIB Thiruvananthpuram
മലപ്പുറം : 04  ഡിസംബർ 2023
 

വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ മലപ്പുറം ജില്ലയിലെ പര്യടനം പുരോഗമിക്കുന്നു. കാളികാവ് ബ്ലോക്കിലെ എടപ്പറ്റ പഞ്ചായത്തിലും വണ്ടൂർ ബ്ലോക്കിലെ വണ്ടൂർ പഞ്ചായത്തിലുമാണ് ഇന്ന്  സങ്കൽപ്പ് യാത്ര എത്തിയത്. കേന്ദ്ര സർക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികൾ ഇരുപഞ്ചായത്തിലും അവതരിപ്പിച്ചു. സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് പുറമെ  കാർഷിക മേഖലയിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നതടക്കമുള്ള കാര്യങ്ങളും പരിചയപ്പെടുത്തി.

 
എടപ്പറ്റ പഞ്ചായത്തിൽ പഞ്ചായത്ത്‌ സെക്രട്ടറി റോബിൻ ഉദ്ഘാടനം ചെയ്തു. എഫ്എൽസി ശ്രീ ക്രോംപ്ട്ടൻ അധ്യക്ഷനായി. ലീഡ് ബാങ്ക് മാനേജർ എം.എ. ടിറ്റൻ, കാനറാ ബാങ്ക് മാനേജർ എസ്. സുതാര്യൻ, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
വണ്ടൂരിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷൈജൽ എടപ്പറ്റ ഉദ്ഘാടനം ചെയ്തു. ജില്ലാ  അസിസ്റ്റന്റ് വ്യവസായ ഓഫീസർ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. വണ്ടൂർ കൃഷി ഓഫീസർ ഉമ്മർ കോയ, സിഡിഎസ് ചെയർപേഴ്സൺ നിഷ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലയിലെ മൂന്ന്  ബ്ലോക്കുകളിലെ 14 പഞ്ചായത്തുകളിലാണ് ഇതുവരെ പര്യടനം പൂർത്തിയാക്കിയത്. മലപ്പുറം ജില്ലയിൽ ആകെ 15 ബ്ലോക്കുകളിലായുള്ള 94 പഞ്ചായത്തുകളിൽ നടക്കുന്ന ഭാരത് സങ്കൽപ്പ് യാത്ര ജനുവരി 20നാണ് പൂർത്തിയാക്കുക.
 
 

(Release ID: 1982442) Visitor Counter : 125