പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത ഭാരത സങ്കൽപ് യാത്ര കണ്ണൂർ ജില്ലയിൽ പര്യടനം തുടരുന്നു
Posted On:
04 DEC 2023 5:30PM by PIB Thiruvananthpuram
മാട്ടൂൽ (കണ്ണൂർ): 04 ഡിസംബർ 2023
കേന്ദ്ര ഗവൺമെൻറിൻ്റെ ക്ഷേമ , വികസന പദ്ധതികൾ സമൂഹത്തിൻ്റെ താഴേതലത്തിൽ വരെ എത്തിക്കുക എന്ന ലക്ഷൃത്തോടെ നടത്തുന്ന വികസിത ഭാരത് സങ്കല്പ യാത്ര ജില്ലയിൽ പര്യടനം തുടരുന്നു.
മാട്ടൂൽ, കണ്ണപുരം പഞ്ചായത്തുകളിൽ സംഘടിപ്പിച്ച യാത്രയിൽ വിവിധ ഗുണഭോക്താക്കൾക്ക് പദ്ധതികളിൽ അംഗങ്ങളാകാൻ അവസരമൊരുക്കി. പ്രധാനമന്ത്രി ഉജ്വല യോജനയിൽ പെടുത്തി രണ്ട് പഞ്ചായത്തുകളിലും അർഹരായ ഗുണഭോക്താക്കൾക്ക് സൗജന്യ ഗ്യാസ് കണക്ഷനുകൾ നൽകി.
കൃഷി ഓഫീസർ കെ. പ്രീതി മാട്ടൂലിൽ വികസിത ഭാരത് സഞ്ചാര യാത്ര ഉദ്ഘാടനം ചെയ്തു. കണ്ണപുരം പഞ്ചായത്തി ൽ യാത്ര കൃഷി ഓഫീസർ യു.പ്രസന്നൻ ഉദ്ഘാടനം ചെയ്തു. കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സ്മാം പദ്ധതി പ്രകാരം മുപ്പത് കർഷകർക്ക് പഞ്ചായത്തിൽ ആനുകൂല്യങ്ങൾ നല്കിയതായി അദ്ദേഹം പറഞ്ഞു.
വിവിധ വകുപ്പുകൾ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളെക്കുറിച്ച് വിദഗ്ധർ ക്ലാസുകളെടുത്തു.
എഫ് .എ .സി.ടി, ഐ ഒ സി, എച്ച് പി സി എൽ, തപാൽ വകുപ്പ്, നെഹ്റു യുവകേന്ദ്ര തുടങ്ങിയവ ലഭ്യമാക്കുന്ന സേവനങ്ങൾ വിശദീകരിച്ചു.
കാർഷികാവശ്യങ്ങൾക്ക് പ്രത്യേകമായി വികസിപ്പിച്ച ഡ്രോൺ രണ്ട് പഞ്ചായത്തുകളിലും കർഷകർക്ക് പരിചയപ്പെടുത്തി.
ചൊവ്വാഴ്ച (05-12-23) പട്ടുവം, പരിയാരം പഞ്ചായത്തുകളിലാണ് പര്യടന യാത്ര.

(Release ID: 1982415)
Visitor Counter : 85