പ്രത്യേക സേവനങ്ങളും ഫീച്ചറുകളും

വികസിത് ഭാരത് സങ്കല്‍പ് യാത്ര അങ്കമാലി മേഖലയില്‍ പര്യടനം ആരംഭിച്ചു

Posted On: 04 DEC 2023 5:16PM by PIB Thiruvananthpuram

അങ്കമാലി:   04  ഡിസംബർ 2023


കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളേയും പരിപാടികളേയും കുറിച്ച് അവബോധം വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്ര എറണാകുളം ജില്ലയിലെ അങ്കമാലി മേഖലയില്‍ പര്യടനം ആരംഭിച്ചു. കറുകുറ്റി, മൂക്കന്നൂര്‍ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച യാത്ര എത്തിയത്.  എറണാകുളം ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ പി ഡി മോഹന്‍കുമാര്‍ അങ്കമാലി മേഖലയിലെ പര്യടനം ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് മാനേജര്‍ വിഷ്ണു എച്ച് ദാസ്, കൃഷിവിജ്ഞാന കേന്ദ്രം സയന്റിസ്റ്റ് പുഷ്പരാജ്, സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ ഹരികുമാര്‍, ഫാക്ട് പ്രതിനിധ നിഖിത തുടങ്ങിയവര്‍ വിവിധ പദ്ധതികളെ കുറിച്ചു ക്ലാസ് എടുത്തു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ വിതരണവും ഇതോടനുബന്ധിച്ചു നടന്നു. ചൊവ്വാഴ്ച അയ്യമ്പുഴ, മഞ്ഞപ്ര എന്നിവിടങ്ങളില്‍ യാത്ര എത്തും. ഡിസംബര്‍ ഒന്നിന് ചേന്ദമംഗലത്താണ് എറണാകുളം ജില്ലയിലെ യാത്ര ആരംഭിച്ചത്. ജനുവരി 24-ന് ചെല്ലാനത്തു സമാപിക്കും
 


(Release ID: 1982407) Visitor Counter : 56