പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കല്‍പ്പ യാത്ര ഇടുക്കിയിൽ പ്രയാണം തുടങ്ങി; കോടിക്കുളം പഞ്ചായത്തില്‍ യാത്രക്ക് ആവേശോജ്വല സ്വീകരണം
Posted On:
04 DEC 2023 3:58PM by PIB Thiruvananthpuram
കേന്ദ്ര ഗവണ്‍മെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കല്‍പ്പ യാത്ര ഇടുക്കി ജില്ലയില്‍ പര്യടനം തുടങ്ങി. കോടിക്കുളം പഞ്ചായത്തില്‍ എത്തിച്ചേര്‍ന്ന യാത്രക്ക് ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്.
കോടിക്കുളം പഞ്ചായത്തിലാണ് യാത്ര ആദ്യം എത്തിച്ചേര്‍ന്നത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ കോടിക്കുളം ബ്രാഞ്ചിന് സമീപത്ത് സംഘടിപ്പിച്ച യോഗം ലീഡ് ബാങ്ക് മാനേജര്‍ ജോസ് ജോര്‍ജ്ജ് വളവി ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് ഡി.ഡി.എം അജീഷ് ബാബു, എസ്.ബി.ഐ തൊടുപുഴ റീജിയണല്‍ ഹെഡ് എം.ആര്‍ സാബു, കൃഷി വിഗ്യാന്‍ കേന്ദ്രയിലെ ശാസ്ത്രജ്ഞ മഞ്ചു ജിനു വര്‍ഗീസ്, കേരളാ ഗ്രാമീണ്‍ ബാങ്ക് വണ്ണപ്പുറം ബ്രാഞ്ച് മാനേജര്‍ സതീഷ് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ വകുപ്പുകളെ പ്രതിനീധീകരിച്ച് നെഹൃ യുവ കേന്ദ്ര ജില്ലാ കോ. ഓര്‍ഡിനേറ്റര്‍ എച്ച്. സച്ചിന്‍, ആരോഗ്യ വകുപ്പ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സാം വി. ജോണ്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അസി. മാനേജര്‍ (സെയില്‍സ്) ഡാല്‍ബിന്‍ ക്രിസ്റ്റഫര്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കോടിക്കുളം ബ്രാഞ്ച് മാനേജര്‍ വി. ബിസ്മി, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ഗായത്രി, എഫ്.എ.സി.ടി ടെക്‌നീഷ്യന്‍ ഗോകുല്‍ ഗോപി ഗ്രാമ പഞ്ചായത്തംഗം അനീഷ് കെ.എസ്, മിമിക്രി ആര്‍ട്ടിസ്റ്റ് സൈനന്‍ കെടാമംഗലം എന്നിവരും യാത്രക്കൊപ്പമുണ്ടായിരുന്നു.
വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. യാത്രയുടെ ഭാഗമായി ഒരുക്കിയ പ്രത്യേക വാനില്‍ പദ്ധതികളെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും നടത്തി. കാര്‍ഷിക മേഖലയില്‍ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോണ്‍ സാങ്കേതിക വിദ്യ കര്‍ഷകരെ പരിചയപ്പെടുത്തി. പ്രധാനമന്ത്രി ഉജ്വല യോജന മുഖേന അര്‍ഹരായവര്‍ക്ക് ഗ്യാസ് കണക്ഷന്‍ എടുക്കുന്നതിന് രജിസ്‌ട്രേഷന്‍ സൗകര്യവും ആധാര്‍ സേവനങ്ങളും യാത്രയില്‍ ലഭ്യമാക്കിയിരുന്നു. നെഹൃ യുവേ കേന്ദ്ര, വിഗ്യാന്‍ കേന്ദ്ര എന്നിവയുടെ പ്രത്യേകം കൗണ്ടറുകളും ഒരുക്കിയിരുന്നു.
കേന്ദ്ര പദ്ധതികളുടെ ഗുണഫോക്താക്കളായ എ.കെ അജേഷ്, വേണു പ്രസാദ് എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന യാത്ര ഇടുക്കി ജില്ലയില്‍ 54 സ്ഥലങ്ങളിലാണ് എത്തിച്ചേരുന്നത്.
വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര ഇന്ന് (5/12, ചൊവ്വ) രാവിലെ 10.30ന് കുടയത്തൂര്‍ യൂണിയന്‍ ബാങ്ക് ബ്രാഞ്ചിന് സമീപവും ഉച്ചക്ക് 2.30ന് ഉടുമ്പന്നൂര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിന് മുന്നിലും എത്തിച്ചേരും.


--NK--
(Release ID: 1982336)
Visitor Counter : 83