പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

പാലക്കാട് ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ  വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ പര്യടനം തുടരുന്നു.

Posted On: 04 DEC 2023 2:55PM by PIB Thiruvananthpuram

പാലക്കാട്: 04  ഡിസംബർ 2023


തിങ്കളാഴ്ച രാവിലെ കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ നടന്ന  സ്വീകരണ പരിപാടിയിൽ കർഷകരായ ഹരി വരദരാജൻ , രമണി എന്നിവർ വിശിഷ്‌ടാതിഥികളായി പങ്കെടുത്തു.വിവിധ കേന്ദ്ര വികസന സാമൂഹിക സുരക്ഷാ പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണവും പദ്ധതി ഗുണഭോക്താക്കളുടെ അനുഭവം പങ്കുവയ്ക്കലും നടന്നു.

ചടങ്ങിന്റെ ഭാഗമായി കലാപരിപാടികളുടെ അവതരണം നടന്നു. വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള പ്രശ്നോത്തരി മത്സരവും നടത്തി.  പ്രധാന മന്ത്രിയുടെ വീഡിയോ സന്ദേശവും കേന്ദ്രസർക്കാർ വികസന പദ്ധതികളും 
ഐ ഇ സി വാനിൽ പ്രദർശിപ്പിച്ചു.

അട്ടപ്പാടിയിലെ ഗോത്രമേഖലയിൽ നിന്ന് ആരംഭിച്ച വികസിത് ഭാരത് സങ്കൽപ് യാത്ര ജില്ലയിലെ 27 പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി.
 

(Release ID: 1982300) Visitor Counter : 86