പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കൽപ്പ യാത്ര ചടയമംഗലം ബ്ലോക്കിലെ ചിതറ പഞ്ചായത്തിൽ സംഘടിപ്പിച്ചു 

Posted On: 04 DEC 2023 2:47PM by PIB Thiruvananthpuram

കേന്ദ്രഗവൺമെൻറിൻ്റെ  വിവിധ ജനക്ഷേമ പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും  എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കൽപ്പ യാത്ര ചടയമംഗലം ബ്ലോക്കിലെ ചിതറ പഞ്ചായത്തിൽ നടന്നു. കിഴക്കുംഭാഗം കെഎസ്ഇബി ഗ്രൗണ്ടിൽ നടന്ന ജനസമ്പർക്ക - ബോധവത്കരണ പരിപാടിയിൽ നിരവധി വീട്ടമ്മമാർ പങ്കെടുത്തു. അർഹരായ 20 വീട്ടമ്മമാർക്ക് പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം സൗജന്യ പാചകവാതക കണക്ഷൻ നൽകി.

പോസ്റ്റോഫീസ്, ബാങ്ക്, കൃഷിവിജ്ഞാനകേന്ദ്രം, നബാർഡ് എന്നിവയുടെ പ്രതിനിധികൾ വിവിധ സ്കീമുകളും ക്ഷേമ പദ്ധതികളും പരിചയപ്പെടുത്തി. കേന്ദ്ര ഗവൺമെന്റിന്റെ കലണ്ടറുകളും , പദ്ധതികളെക്കുറിച്ചുളള ലഘുലേഖകളും വിതരണം ചെയ്തു. സോയിൽ ഹെൽത്ത് കാർഡ്, വളപ്രയോഗത്തിന് ഡ്രോൺ, മൃഗസംരക്ഷണത്തിനുള്ള ടെലി സേവനം എന്നിവയെക്കുറിച്ച് KVK അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ പാർവതി വിശദീകരിച്ചു. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മുരളി, ലീഡ് ബാങ്ക് മാനേജർ അരുണിമ , ഇന്ത്യൻ ബാങ്ക് ചിതറ ബ്രാഞ്ച് മാനേജർ ആർ. ശക്തിധരൻ, നബാർഡ് പ്രതിനിധി സുഭാഷ് എന്നിവർ പങ്കെടുത്തു. ചടയമംഗലം ബ്ലോക്കിലെ 8 പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി വികസിത് ഭാരത് സങ്കല്പ് യാത്ര ഉച്ചയ്ക്ക് അഞ്ചൽ ബ്ലോക്കിലെത്തും. 2: 30 ന് അലയമൺ പഞ്ചായത്തിലാണ് അഞ്ചൽ ബ്ലോക്കിലെ ആദ്യ  ജനസമ്പർക്കപരിപാടി.

--NK--


(Release ID: 1982293) Visitor Counter : 81