പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കൽപ്പ് യാത്രയ്ക്ക് ആലപ്പുഴ ജില്ലയിൽ തുടക്കമായി
Posted On:
04 DEC 2023 2:41PM by PIB Thiruvananthpuram
ആലപ്പുഴ : 04 ഡിസംബർ 2023
കേന്ദ്രഗവൺമെൻറിൻ്റെ വിവിധ ജനക്ഷേമ പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കൽപ്പ യാത്രക്ക് ആലപ്പുഴ ജില്ലയിൽ തുടക്കമായി. മാരാരിക്കുളം നോർത്ത് പഞ്ചായത്തിൽ നിന്നും ആരംഭിച്ച യാത്ര എസ് എൽ പുരം ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രത്തിൽ (GSGSK ) നടന്ന ചടങ്ങിൽ എസ്‌ബിഐ റീജിയണൽ മാനേജർ ശ്രീ ജൂഡ് ജറാർത് കെ എ ഉദ്ഘാടനം ചെയ്തു.
ജനോപകാരപ്രദമായ വിവിധ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അവയുടെ ഗുണഫലങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും യാത്ര ലക്ഷ്യം വക്കുന്നതായി ശ്രീ ജൂഡ് ജറാർത് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മാരാരിക്കുളം പഞ്ചായത്ത് ഒൻപതാം വാർഡ് അംഗം ശ്രീമതി ഓമനക്കുട്ടി അമ്മ, ബിജെപി ജില്ലാ നേതാക്കളായ ശ്രീ എം വി ഗോപകുമാർ, ശ്രീ വിമൽ കുമാർ, ജില്ലാ ലീഡ് മാനേജർ ശ്രീ അരുൺ എം , നബാർഡ് ഡിഡിഎം ശ്രീ പ്രേംകുമാർ ടി കെ, GSGSK അധ്യക്ഷൻ ശ്രീ രവി പാലത്തുങ്കൽ, കായംകുളം കൃഷി വിഗ്യാൻ കേന്ദ്ര സീനിയർ സയന്റിസ്റ് ഡോ മുരളീധരൻ എസ്, കേരള ബാങ്ക് ഡിജിഎം ശ്രീ ചന്ദ്രശേഖരൻ നായർ കെ , കേരള ഗ്രാമീൺ ബാങ്ക് ചീഫ് മാനേജർ ശ്രീ സുരജി ദത്, ATMA ആലപ്പുഴ പ്രൊജക്റ്റ് ഡയറക്ടർ ശ്രീ സജി ടി, ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ച് മാനേജർ ശ്രീ ജയകുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു
വിവിധ ഗവൺമെന്റ് വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട പദ്ധതികളെകുറിച്ചുള്ള ബോധവല്‍ക്കരണം നടത്തി. ഗുണഭോക്താക്കളുമായുള്ള ആശയവിനിമയം, ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട പ്രദര്‍ശനം എന്നിവയും യാത്രയുടെ ഭാഗമായി നടന്നു. ഉജ്ജ്വല യോജന പദ്ധതി പ്രകാരമുള്ള കണക്ഷനുകളുടെ വിതരണവും ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ചു. ജില്ലാ ലീഡ് ബാങ്ക് മാനേജർ ശ്രീ അരുൺ എം പരിപാടിയിൽ പങ്കെടുത്തവർക്ക് വികസിത് ഭാരത് സങ്കൽപ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കഞ്ഞിക്കുഴി ബ്ലോക്ക് മുതല്‍ ആര്യാട് ബ്ലോക്ക് വരെ ജില്ലയിലെ എഴുപത്തിരണ്ട് ഗ്രാമ പഞ്ചായത്തുകളിലും, ഒരു ഗ്രാമപഞ്ചായത്തിലെ ഒരു കേന്ദ്രം എന്ന രീതിയില്‍ ദിവസം രണ്ട് ഗ്രാമ പഞ്ചായത്തുകളിൽ യാത്ര പര്യടനം നടത്തും.
ജില്ലാ ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ നബാര്‍ഡ്, തപാൽ, കൃഷി വകുപ്പുകൾ, എഫ് എ സി ടി, ബി പി സി എൽ എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയിലെ വികസിത ഭാരത് സങ്കല്‍പ് യാത്രയുടെ പര്യടനം നടക്കുന്നത്.
ജനുവരി 20 വരെയാണ് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ യാത്ര നടക്കുക.


--NK--
(Release ID: 1982291)
Visitor Counter : 83