പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത ഭാരത സങ്കൽപ് യാത്ര കണ്ണൂർ ജില്ലയിൽ തുടരുന്നു

Posted On: 02 DEC 2023 6:06PM by PIB Thiruvananthpuram
കണ്ണൂർ: 2 ഡിസംബർ 2023

ഏഴോം : കേന്ദ്ര ഗവൺമെൻറിൻ്റെ ക്ഷേമ, വികസന പദ്ധതികൾ സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ പരിചയപ്പെടുത്തുക എന്ന ലക്ഷൃത്തോടെ നടത്തുന്ന വികസിത ഭാരത് സങ്കല്പ യാത്ര ജില്ലയിൽ തുടരുന്നു. ഏഴോo പഞ്ചായത്തിലെ നെരുവമ്പ്രം പി.കെ. സ്ക്വയറിൽ ലീഡ് ഡിസ്ട്രിക്ട് മാനേജർ ഇ. പ്രശാന്ത് യാത്ര ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ ഏഴോത്ത് വികസന യാത്രാ പരിപാടി സന്ദർശിച്ചു.

 
 
 

ചെറുകുന്ന് പഞ്ചായത്തിൽ യാത്ര പഞ്ചായത്ത് സെക്രട്ടറി കെ. രാജീവൻ ഉദ്ഘാടനം ചെയ്തു.

വിവിധ വകുപ്പുകൾ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളെക്കുറിച്ച് വിദഗ്ധർ ക്ലാസുകളെടുത്തു. പ്രധാനമന്ത്രി ഉജ്വല യോജനയിൽ പെടുത്തി ഗുണഭോക്താക്കൾക്ക് രണ്ട് പഞ്ചായത്തുകളിലും പാചക വാതക കണ്ക്ഷനുകൾ നൽകി.

എഫ് .എ .സി.ടി, എച്ച് പി സി എൽ, തപാൽ വകുപ്പ്, നെഹ്റു യുവകേന്ദ്ര തുടങ്ങിയവ ലഭ്യമാക്കുന്ന സേവനങ്ങൾ വിശദീകരിച്ചു. കാർഷികാവശ്യങ്ങൾക്ക് പ്രത്യേകമായി വികസിപ്പിച്ച ഡ്രോൺ രണ്ട് പഞ്ചായത്തുകളിലും കർഷകർക്ക് പരിചയപ്പെടുത്തി.

തിങ്കളാഴ്ച മാട്ടൂൽ, കണ്ണപുരം പഞ്ചായത്തുകളിലാണ് യാത്ര.

*************************************
 
 
 

(Release ID: 1981930) Visitor Counter : 102