പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോട്ടയം ജില്ലയിലെ പായിപ്പാട് ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ചു

Posted On: 02 DEC 2023 4:58PM by PIB Thiruvananthpuram

  

 

കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോട്ടയം ജില്ലയിലെ പായിപ്പാട് ഗ്രാമ പഞ്ചായത്തിൽ ഇന്ന് നടന്നു. അഡ്വക്കേറ്റ് അനിൽ കെ നായർ (റിട്ടയേർഡ് വിംഗ് കമാന്റെർ ഇന്ത്യൻ എയർ ഫോഴ്സ്) അധ്യക്ഷനായിരുന്നു , ശ്രീമതി  രജനി ശ്രീജിത്ത്‌  മെമ്പർ  പായിപ്പാട് ഗ്രാമപഞ്ചായത്ത്  പരിപാടി ഉൽഘാടനം ചെയ്തു . കെ വി കെ പ്രതിനിധി ഡോ. ആശ വി പിള്ള , ബി രാധാകൃഷ്ണ മേനോൻ മെമ്പർ ജനറൽ കൌൺസിൽ നാഷണൽ ലൈവ്സ്റ്റോക്ക് മിഷൻ തുടങ്ങിയവർ ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

വിവിധ വകുപ്പുകൾ പദ്ധതികൾ അവതരിപ്പിച്ചു. പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവാദവും നടന്നു. ശ്രീമതി ഉഷാകുമാരി അഗ്രികൾച്ചർ ഓഫീസർ  എസ് ബി ഐ സ്വാഗതവും  ശ്രീ റെജികുമാർ മാനേജർ എസ് ബി ഐ നന്ദി പ്രസംഗവും നടത്തി.

 

NK


(Release ID: 1981894) Visitor Counter : 77