പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കല്‍പ് യാത്ര കോഴിക്കോട് ജില്ലയില്‍ പര്യടനം തുടരുന്നു

Posted On: 02 DEC 2023 4:53PM by PIB Thiruvananthpuram

 

 

കോഴിക്കോട് : 2 ഡിസംബർ 2023

കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ആരംഭിച്ച വികസിത് ഭാരത് സങ്കല്‍പ് യാത്ര കോഴിക്കോട്ടെ ഗ്രാമ പഞ്ചായത്തുകളിലുള്ള പര്യടനം തുടരുന്നു. ഇന്ന് ( 02-12-23 ) കുന്ദമംഗലം പഞ്ചായത്തിലും കുരുവട്ടൂര്‍ പഞ്ചായത്തിലുമാണ് യാത്രയുടെ ഭാഗമായുള്ള പൊതുചടങ്ങുകള്‍ നടന്നത്. വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ച് സാധാരണക്കാര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ വളപ്രയോഗത്തിന് ഡ്രോണ്‍ സാങ്കേതികവിദ്യ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് പ്രദര്‍ശിപ്പിച്ചു. വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ ചേരാനുള്ള സൗകര്യവുമുണ്ട്. വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ഇന്‍ഷൂറന്‍സ് സ്കീമുകള്‍, ഉജ്ജ്വല യോജന, മുദ്ര ലോണ്‍, സ്വയം തൊഴില്‍ പദ്ധതികള്‍ തുടങ്ങി നിരവധി സ്കീമുകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.


കുന്ദമംഗലത്ത് നടന്ന ചടങ്ങ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അരിയില്‍ അലവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍. അബൂബക്കര്‍, ലീഡ് ബാങ്ക് മാനേജര്‍ മുരളീധരന്‍, നബാര്‍ഡ് പ്രതിനിധി വിജയന്‍, കൃഷി വിഗ്യാന്‍ കേന്ദ്ര ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണൻ , സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ ശില്‍പ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

തിങ്കളാഴ്ച നരിക്കുനി, നന്‍മണ്ട പഞ്ചായത്തുകളിലാണ് വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ പര്യടനം നടക്കുന്നത്. ജനക്ഷേമ പദ്ധതികളില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ക്ക് യാത്രയുടെ പൊതു സമ്മേളനം നടക്കുന്ന സ്ഥലത്ത് വച്ചു അതിനുള്ള സൗകര്യവുമുണ്ട്. ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

 

******************************


(Release ID: 1981893) Visitor Counter : 75