പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വിക്‌സിത് ഭാരത് സങ്കല്പ യാത്ര പത്തനംതിട്ട കലഞ്ഞൂരിൽ പര്യടനം നടത്തി.
Posted On:
02 DEC 2023 12:08PM by PIB Thiruvananthpuram

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വികസന-ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഭാരത സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിക്‌സിത് ഭാരത് സങ്കല്പ് യാത്ര പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ പര്യടനം നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുഷ്പവല്ലി നിർവഹിച്ചു. വൻ ജനപിന്തുണയാണ് ചടങ്ങിൽ ഉണ്ടായത്.
വിക്‌സിത് ഭാരത് സങ്കല്പ് യാത്രയോടനുബന്ധിച്ച പ്രതിജ്ഞ, ഡ്രോൺ പരിചയപ്പെടുത്തൽ, സർക്കാർ
ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ലഘുലേഖാ വിതരണം, വിവിധ പദ്ധതി ഉപഭോക്താക്കളുടെ സംഗമം, തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടന്നു. ഉച്ചകഴിഞ്ഞ് കൊടുമൺ ഗ്രാമപഞ്ചായത്തിൽ പര്യടന വാഹനം എത്തും.ഒരു ദിനം രണ്ടു ഗ്രാമപഞ്ചായത്തുകളിലാകും പര്യടന വാഹനം എത്തുക.
സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി, ജില്ലാ ലീഡ് ബാങ്ക്, നബാര്‍ഡ്, ഐ.സി.എ.ആര്‍-കൃഷി വിജ്ഞാന കേന്ദ്രം, റബര്‍ ബോര്‍ഡ്, ഫാക്ട്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളേക്കുറിച്ചുള്ള വിവരങ്ങള്‍ ഈ പര്യടനത്തിലൂടെ ജനങ്ങളിലേയ്ക്ക് എത്തിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കായി സൗജന്യ ഗ്യാസ് കണക്‌ഷൻ വിതരണം, ആധാർ സേവനങ്ങൾ, ജന സുരക്ഷ ക്യാംപ്, സാമൂഹിക ക്ഷേമ പദ്ധതികളിൽ അംഗങ്ങളാകാനും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകള്‍ നല്‍കുവാനുള്ള അവസരവും ലഭ്യമാക്കി.
NK
(Release ID: 1981848)
Visitor Counter : 80