പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കല്‍പ് യാത്രയ്ക്ക് എറണാകുളം ജില്ലയില്‍ തുടക്കമായി
प्रविष्टि तिथि:
01 DEC 2023 8:12PM by PIB Thiruvananthpuram
9OVI.jpeg)
പറവൂര്‍: കേന്ദ്ര സര്‍ക്കാര്‍ വികസന-ക്ഷേമ പദ്ധതികളേയും പരിപാടികളേയും കുറിച്ച് സമൂഹത്തിന്റെ എല്ലാ തട്ടിലും അവബോധം വളര്‍ത്തുക എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയ്ക്ക് എറണാകുളം ജില്ലയില്‍ തുടക്കമായി. ചേന്ദമംഗലത്ത് മുന്‍ എംപി സുരേഷ് ഗോപി യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം ഫ്‌ളാഗ് ഓഫ് ചെയ്തു.

ആരോഗ്യ മന്ത്രാലയം ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ കമല്‍ ത്രിപാഠി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ റീജണല്‍ മേധാവി ആര്‍ നാഗരാജ, കാനറാ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരായ എ ഭരത് കുമാര്‍, ഷിറാജ് ആര്‍ ചന്ദ്ര, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ പി ഡി മോഹന്‍ കുമാര്‍, നബാര്‍ഡ് ഡിഡിഎം അജീഷ് ബാലു, യൂണിയന്‍ ബാങ്ക് ചീഫ് മാനേജര്‍ സാമുവല്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി, കൃഷി വിജ്ഞാന്‍ കേന്ദ്ര സയന്റിസ്റ്റ് ഡോ പി. വികാസ് പങ്കെടുത്തു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണം, ഗുണഭോക്താക്കളുമായുള്ള ആശയവിനിമയം, ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട പ്രദര്‍ശനം എന്നിവയും നടന്നു. ഉജ്ജല യോജന പദ്ധതി പ്രകാരമുള്ള കണക്ഷനുകളുടെ വിതരണവും ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ചു. വികസന സന്ദേശവുമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും എത്തുന്ന യാത്ര ജനുവരി 26-ന് ചെല്ലാനം പഞ്ചായത്തില്‍ സമാപിക്കും.
(रिलीज़ आईडी: 1981708)
आगंतुक पटल : 76