ഉപരാഷ്ട്രപതിയുടെ കാര്യാലയം

അഞ്ചാമത് ആഗോള ആയുർവേദ മേളയിൽ (തിരുവനന്തപുരം) ഉപരാഷ്ട്രപതി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

Posted On: 01 DEC 2023 5:27PM by PIB Thiruvananthpuram

സായാഹ്നവന്ദനം, ഇവിടെ സന്നിഹിതരായ ഏവർക്കും എന്റെ നമസ്കാരം!

കേരള ഗവണ്മെന്റിലെ ബഹുമാനപ്പെട്ട ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു, അദ്ദേഹം എന്നോട് അടുത്ത സൗഹൃദമുള്ളയാളാണ്. അതിനുള്ള കാരണവും ഞാൻ പറയാം. ഞങ്ങൾ രണ്ടുപേരും നിയമമേഖലയിൽനിന്നുള്ളവരാണ്. അതിനാൽ ഞാനും പരസ്പരപൂരകമാകേണ്ടതുണ്ട്.

ബഹുമാനപ്പെട്ട വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ, അദ്ദേഹത്തിന്റെ മറ്റൊരു വകുപ്പായ പാർലമെന്ററികാര്യത്തിനാണ് രാജ്യസഭാ അധ്യക്ഷൻ എന്ന നിലയിൽ ഞാൻ പ്രാധാന്യമേകുന്നത്. ആഗോള ആയുർവേദ മേള അധ്യക്ഷൻ കൂടിയാണ് അദ്ദേഹം.

ഈ വിശിഷ്ട സദസിന്റെ ‘പരിധികൾ ലംഘിക്കും’ മുമ്പ് ബഹുമാനപ്പെട്ട രണ്ട് മന്ത്രിമാരും അക്കാര്യത്തിൽ തീർപ്പാക്കുമെന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാ വിദഗ്‌ധരും ആഴത്തിലുള്ള ചർച്ചകൾ നടത്തുന്നതിനായി ഞാനൊരു കാര്യം നിർദേശിക്കുകയാണ്.  വേദിയിലുള്ളവർ ഉൾപ്പെടെയുള്ള പാർലമെന്റ് അംഗങ്ങൾ പതിവായി ആയുർവേദം സ്വീകരിക്കുകയാണെങ്കിൽ, പാർലമെന്റിലെ അവരുടെ പ്രകടനം മികച്ചതായിരിക്കുമെന്നും തീരുമാനമെടുക്കൽ പ്രക്രിയ കൂടുതൽ ശ്രേഷ്ഠമാകുമെന്നും വ്യക്തിപരമായി എനിക്ക് അഭിപ്രായമുണ്ട്.

ലോക്‌സഭാംഗമായ ബഹുമാനപ്പെട്ട എംപി ഡോ. ശശി തരൂർ,

വേദിയിലും സദസിലുമുള്ള വിശിഷ്ട വ്യക്തികളേ,

സുഹൃത്തുക്കളേ, ഇന്നുമുതൽ രാജ്യത്തിനു പുറത്തേക്കു പോയ പ്രധാനമന്ത്രിയുടെ സന്ദേശം ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി വായിച്ചു. പ്രധാനമന്ത്രിയുടെ സന്ദേശം ആയുർവേദത്തിന്റെ സത്തയും പ്രസക്തിയും ഉൾക്കൊള്ളുന്നു. ഇത് ആരോഗ്യത്തിനും ക്ഷേമത്തിനും അപ്പുറമാണ്. ഇതു ജീവിതത്തെക്കുറിച്ചുള്ളതാണ്. അസ്തിത്വത്തെക്കുറിച്ചുള്ളതാണ്. ഇതു നിങ്ങളുടെ പ്രതികരണത്തെയും പെരുമാറ്റത്തെയും ശീലത്തെയും ഉദാത്തമാക്കുന്നതാണ്.

സുഹൃത്തുക്കളേ, ഈ ഉത്സവത്തിന്റെ മഹത്തായ വശം, അത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണെന്നതാണ്. ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് മനഃപൂർവം അവരുടെ മനസ്സിൽ ഒരു പാടുണ്ടാക്കാനും ആലോചന നടത്താനും ഇത്തരമൊരു വിശിഷ്ടമായ ഒ‌ത്തുചേരലിന് ഈ ഗ്രഹത്തിൽ ഇതിലും അനുയോജ്യമായ ഇടമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഇവിടെ നടക്കുന്ന ചർച്ചകൾ ജനങ്ങളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കുന്ന ഗുണപ്രദമായ ഫലങ്ങൾ നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ആദരണീയരായ അതിഥികളേ, ആയുർവേദപ്രേമികളേ,

ആയുർവേദത്തിന്റെ ശാശ്വതപൈതൃകവും ആരോഗ്യകരമായ ഭാവി രൂപപ്പെടുത്തുന്നതിനുള്ള അനന്തസാധ്യതകളും ആഘോഷിക്കുന്ന മഹത്തായ സമ്മേളനമായ അഞ്ചാമത് ആഗോള ആയുർവേദ മേളയെ അഭിസംബോധന ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.

“സ്വാസ്ഥ്യം സർവോത്തമം ധനം. പഹലാ സുഖ് നിരോഗീ കായാ.” ആരോഗ്യമാണു പരമോന്നത സമ്പത്ത്. നാം ജനിച്ച കാലം മുതൽ അത് നമ്മുടെ മനസ്സിൽ ഉൾച്ചേർന്നിരിക്കുന്നു. ആരോഗ്യമാണ് സമ്പത്ത്. ഈ സത്യം ആയുർവേദത്തിലും നമ്മുടെ പുരാതന രോഗസൗഖ്യജ്ഞാനത്തിലും ശക്തമായി പ്രതിധ്വനിക്കുന്നു.

“ആരോഗ്യ സംരക്ഷണത്തിലെ ഉയർന്നുവരുന്ന വെല്ലുവിളികളും പുനരുജ്ജീവിപ്പിക്കുന്ന ആയുർവേദവും” എന്ന പ്രമേയത്തിൽ നടക്കുന്ന അഞ്ചാമത് ആഗോള ആയുർവേദ മേള, സങ്കീർണ ആരോഗ്യ വെല്ലുവിളികൾ നേരിടുന്ന ലോകത്തിനിടയിൽ പ്രത്യാശയുടെ വെളിച്ചമായി വർത്തിക്കുന്നു. കുറച്ചുവർഷം മുമ്പ് ആരോഗ്യരംഗത്ത് നമ്മുടെ ലോകം ഒരു വെല്ലുവിളി നേരിട്ടു; കോവിഡ് മഹാമാരി. ഇതിനെ നേരിടുന്നതിൽ ആയുർവേദത്തിന്റെ പങ്ക് പരിവർത്തനപരവും മഹത്തരവുമാണ്.

2012 മുതൽ, ദ്വിവത്സര ആഗോള ആയുർവേദ മേള ആയുർവേദത്തിന്റെ സ്ഥായിയായ പൈതൃകത്തിന്റെ വഴിവിളക്കായി വർത്തിച്ചു. ഈ പുരാതന രോഗശാന്തി സമ്പ്രദായം ആഘോഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ആഗോള ആയുർവേദ സമൂഹത്തെ ഇത് ഒരുമിപ്പിക്കുന്നു എന്നതിലും എനിക്കു സന്തോഷമുണ്ട്.

ലോകമെമ്പാടുമുള്ള വിദഗ്ധർ, പരിശീലകർ, ഗവേഷകർ, നയആസൂത്രകർ എന്നിവരുടെ ഒത്തുചേരൽ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ രൂപപ്പെടുത്തുന്നതിൽ വളരെയധികം പങ്കുവഹിക്കും. അഞ്ചുദിവസത്തെ നിങ്ങളുടെ ചർച്ചകൾ മാനവരാശിക്ക് ഏറ്റവും വലിയ നേട്ടമായിത്തീരുമെന്നതിലും ആയുർവേദത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നതിലും എനിക്ക് സംശയമേതുമില്ല.

ആയുർവേദ തത്വചിന്തയായ ‘സർവേ ഭവന്തു സുഖിനഃ, സർവേ സന്തു നിരാമയഃ’  അഥവാ ‘എല്ലാവരും സന്തുഷ്ടരായിരിക്കട്ടെ, ഏവരും രോഗങ്ങളിൽ നിന്നു മുക്തരായിരിക്കട്ടെ’ എന്നത് നമ്മുടെ ധർമചിന്തയിൽ ഉൾച്ചേർന്നിരിക്കുന്നു.

ഈ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിൽ ആയുർവേദത്തിന്റെ പരിവർത്തനസാധ്യതകളെ ഗുണപരമായ‌ി പര്യവേക്ഷണം ചെയ്യാൻ ഈ ചർച്ചകൾ സഹായിക്കും. വെല്ലുവിളികൾ എല്ലാ വീടുകളിലും ദൃശ്യമാണ്. അടുത്ത വീട്ടിലും പ്രശ്നങ്ങൾ കാണാം. സമൂഹം ആരോഗ്യ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. അധിനിവേശരഹിതവും സ്വീകാര്യവുമായ വഴി നാം കണ്ടെത്തേണ്ടതുണ്ട്. ആയുർവേദത്തേക്കാൾ മികച്ചതും ഫലപ്രദവും ആരോഗ്യകരവുമായ മറ്റൊന്നില്ല. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടത് നമ്മുടെ ഭൂമിയായ ഭാരതത്തിൽ നിന്നാണ്. സഹസ്രാബ്ദങ്ങളായി തുടരുന്ന അറിവിന്റെയും പ്രയോഗത്തിന്റെയും സമ്പന്നമായ പാരമ്പര്യമുള്ള ആയുർവേദത്തിൽ ഇന്ത്യ ആഗോളതലത്തിൽ മുൻനിരയിൽ നിലകൊള്ളുകയാണ്.

അഥർവവേദം, ചരകസംഹിത, സുശ്രുതസംഹിത തുടങ്ങിയ പുരാതനഗ്രന്ഥങ്ങൾ മനുഷ്യശരീരത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ആയുർവേദ ചികിത്സാതത്വങ്ങളെക്കുറിച്ചും ആഴത്തിലുള്ള ധാരണ നൽകുന്നു.

അത്തരമൊരു നിധി ആയിരക്കണക്കിന് വർഷങ്ങളായി നമ്മോടൊപ്പമുണ്ട്. അതിന്റെ പ്രസക്തി ഇപ്പോൾ അംഗീകരിക്കപ്പെടുന്നു എന്നത് വളരെ സംതൃപ്തി നൽകുന്നു. ഇത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ നടപടികളും കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ സ്വീകരിക്കുന്നുണ്ട്. ഇത് നമ്മുടെ സ്വന്തം ജ്ഞാനമാണ്. നൂറ്റാണ്ടുകളായി, അകത്തും പുറത്തും അറിയാവുന്ന വ്യക്തികളാൽ പരിണമിച്ച നമ്മുടെ ജ്ഞാനം. ഇത് പലപ്പോഴും ജീവിതത്തിന്റെ ശാസ്ത്രം എന്ന് വിളിക്കപ്പെടുന്നു. അത് ജീവിതത്തിന്റെ ഒരേയൊരു ശാസ്ത്രമാണെന്ന് ഞാൻ ഊന്നിപ്പറയുകയാണ്.

ഇത് നിങ്ങളെ പരിപൂർണനാകാൻ അനുവദിക്കുന്നു. നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും പൂർണ്ണമായി കണ്ടെത്താൻ ഇത് നിങ്ങളെ അനുവദിക്കുന്നു. ഇത് നിങ്ങളുടെ ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും പ്രകടനതലത്തിൽ ഒരുമിച്ച് നിർത്തുന്നു. ഒരാൾ എത്ര കഴിവുള്ളവനാണെങ്കിലും, എത്ര യോഗ്യനാണെങ്കിലും, അയാൾ ആരോഗ്യവാനല്ലെങ്കിൽ, സമൂഹത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകാൻ കഴിയില്ല.

“ആയുർ” (ജീവൻ എന്നർഥം) “വിദ്യ” (അറിവ് എന്നാണർഥം) എന്നിവയുടെ സംയോജനമാണ് ആയുർവേദം. രോഗസൗഖ്യശക്തി പ്രകൃതിയിലാണെന്നും ആയുർവിദ്യയുടെ വാഹകരായി ഭിഷഗ്വരർ പ്രവർത്തിക്കുന്നുവെന്നും ഈ ശാസ്ത്രം വിശ്വസിക്കുന്നു.

സുഹൃത്തുക്കളേ, അശ്രദ്ധമായ അത്യാഗ്രഹത്താൽ, നാം അഭിമുഖീകരിക്കുന്ന അപകടങ്ങളെക്കുറിച്ച് അറിയാതെ നമ്മെത്തന്നെ  നാം അപകടത്തിലാക്കുന്നു. ആയുർവേദം സന്തുലിതാവസ്ഥ നൽകും. അത് നമ്മെത്തന്നെ വീണ്ടും കണ്ടെത്തുന്നതിന് സഹായിക്കും. അതുവഴി ആരോഗ്യപരമായ ഒരുമയോടെയും മൊത്തമായും നിലനിൽക്കാൻ കഴിയുന്ന ഒരു സമൂഹത്തിലാണു നാം വിശ്വസിക്കുന്നത്.

ഗവേഷണസ്ഥാപനങ്ങൾ, വിദ്യാഭ്യാസപരിപാടികൾ, സംയോജിത ആരോഗ്യസംരക്ഷണനയങ്ങൾ എന്നിവയുൾപ്പെടെയുള്ള നിരവധി സംരംഭങ്ങളിൽ ആയുർവേദത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രകടമാണ്.

അഞ്ചാമത് ആഗോള ആയുർവേദമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന വശ്യതയാർന്ന സംസ്ഥാനമായ കേരളം, ആയുർവേദ മികവിന്റെ കളിത്തൊട്ടിലായാണ് അറിയപ്പെടുന്നത്.

ആയുർവേദ കേന്ദ്രങ്ങളിൽ പതിവായി ആഴ്ചയിലോ രണ്ടാഴ്ചയിലോ ചികിൽസയ്‌ക്കായി പോകുന്നവർ തീരുമാനങ്ങൾ എടുക്കുന്നതിൽ വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുവെന്ന് എന്നോട് പറഞ്ഞു. മനുഷ്യരാശിയുടെ 1/6 ഭാഗം നമ്മുടേതാണെന്ന് ഞാൻ ഏവരോടും ശക്തമായി ഉദ്ബോധിപ്പിക്കുകയാണ്. സമൂഹത്തിന് വലിയ തോതിൽ സംഭാവനകൾ നൽകണം എന്ന ചിന്താഗതിയിലായിരിക്കണം നാം. വിവരമുള്ള മനസ്സുകളും അറിവുള്ള മനസ്സുകളും ജനങ്ങളുടെ അജ്ഞതയെ ചൂഷണം ചെയ്ത് രാഷ്ട്രീയത്തിലോ സമൂഹത്തിലോ വ്യവസായത്തിലോ അവർക്കായി ഇടം സൃഷ്ടിക്കുന്നു എന്നതാണ് സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന ആശങ്ക മറ്റ് സന്ദർഭങ്ങളിൽ ഞാൻ ഉന്നയിച്ചിട്ടുണ്ട്. ശരീരത്തിനുള്ളിൽ വെല്ലുവിളികൾ ഉണ്ടാകുമ്പോൾ ആയുർവേദ ചികിത്സയെക്കുറിച്ച് ഗവേഷണം നടത്തുകയാണെങ്കിൽ ഈ പ്രവണതകൾ സ്വയമേവ കീഴടക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യും.

അഥർവവേദം, നൽകാവുന്ന ചികിത്സകളെക്കുറിച്ചും  ആരോഗ്യത്തെക്കുറിച്ചും സൗഖ്യത്തെക്കുറിച്ചുമുള്ള ശേഖരമാണ്. പാർലമെന്റിലെ ഓരോ അംഗങ്ങൾക്കും എല്ലാ വേദങ്ങളും ലഭ്യമാക്കാൻ കഴിഞ്ഞ സമ്മേളനത്തിൽ ഞാൻ നിർദ്ദേശിച്ചി‌രുന്നു. ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ അങ്ങനെ ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കണം. നമ്മുടെ ധർമചിന്തകളിലും വേദങ്ങളിലും ഉപനിഷത്തുകളിലും സാഹിത്യത്തിലും ലഭ്യമായ അറിവിൽ നിന്ന് നാം അകന്നുനിൽക്കുകയാണെങ്കിൽ, നമ്മുടെ ചിന്താഗതി വളരെ വ്യത്യസ്തമായിരിക്കും. നമുക്ക് പെട്ടെന്ന് ​പ്രതിവിധികൾ സൃഷ്ടിക്കാനാകും. പാർശ്വഫലങ്ങളില്ലാത്ത സുസ്ഥിരമായ ശാശ്വതമായ പ്രതിവിധികൾ ഇത് പ്രദാനം ചെയ്യുന്നു. മാത്രമല്ല നമ്മുടെ പക്കലുള്ള സമൃദ്ധമായ സമ്പത്ത്, നാം നമ്മെ അറിയിക്കുമ്പോൾ മാത്രമേ അത് ഉയർന്നുവരുകയുള്ളൂ.

ആയുർവേദം എന്നതു രോഗങ്ങൾ ചികിത്സിക്കുന്നതിനും അപ്പുറമാണ്; അത് സൗഖ്യത്തിനും ക്ഷേമത്തിനുമുള്ള സമഗ്രമായ സമീപനം ഉൾക്കൊള്ളുന്നു.

ആയുർവേദത്തിന്റെ വളർച്ചയും ആഗോള അംഗീകാരവും പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യാ ഗവണ്മെന്റ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സമർപ്പിത ആയുഷ് മന്ത്രാലയം സ്ഥാപിക്കൽ, ദേശീയ ആയുർവേദ ദിനാചരണം, ദേശീയ വിദ്യാഭ്യാസ നയത്തിൽ ആയുർവേദത്തെ സംയോജിപ്പിച്ചത് എന്നിവ ആയുർവേദത്തിന്റെ പുരോഗതിക്കുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയുടെ തെളിവാണ്.

സമ്പന്നമായ പുരാതന ഇന്ത്യൻ രോഗശാന്തി സമ്പ്രദായം വികസിപ്പിക്കുന്നതിനും ആയുർവേദത്തെ ആരോഗ്യപരിപാലന മുഖ്യധാരയിൽ സമന്വയിപ്പിക്കുന്നതിനുമുള്ള അനുകൂല അന്തരീക്ഷം സൃഷ്ടിക്കാൻ ഇതിനായി.

സുഹൃത്തുക്കളേ, ഞാൻ നിങ്ങളോട് പറയട്ടെ, കോവിഡ് കാലത്ത് നാം വീണ്ടും ആയുർവേദം കണ്ടെത്തി. ആയുർവേദത്തെക്കുറിച്ച് അറിവുള്ളവരെ നിങ്ങൾക്കു രാജ്യത്തുടനീളം കാണാനാകും. അവർ മനുഷ്യരാശിക്ക് മഹത്തായ സേവനം ചെയ്തവരാണ്. അവർ അവരുടെ ശേഖരം ലഭ്യമാക്കി, അവരുടെ മരുന്നുകൾ കൊണ്ടുനടന്നു, അവരുടെ നിർദ്ദേശങ്ങൾ വഹിച്ചും, അവരുടെ ആശയങ്ങൾ കൊണ്ടും, ജനങ്ങൾക്ക് വലിയ പ്രയോജനം ലഭിച്ചു. ആയുർവേദ ചികിത്സ കടന്നുകയറുന്നതല്ലെന്ന് മാത്രമല്ല, സ്വാഭാവിമായും താങ്ങാനാകുന്നതുമാണ്. ഇത് പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാലങ്ങളായി നാം നശിപ്പിച്ച പ്രകൃതിയുടെ പ്രാധാന്യം അത് നമ്മെ ബോധ്യപ്പെടുത്തുന്നു. നാം അതിലേക്കു തിരിച്ചെത്താൻ ശ്രമിക്കുകയാണ്.

ഐക്യരാഷ്ട്രസഭയിൽ ആഗോളതലത്തിൽ പ്രധാനമന്ത്രി മോദിയുടെ മുൻകൈയിൽ യോഗയെ പ്രോത്സാഹിപ്പിക്കാനായി ഒരു ദിവസം അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിക്കാൻ ലോകസമൂഹത്തോടു തീവ്രമായ അഭ്യർഥന നടത്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ, ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ, ഏറ്റവും കൂടുതൽ രാജ്യങ്ങൾ അതിനെ പിന്തുണയ്ക്കാൻ ഒത്തുചേർന്നു. ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര യോഗാ ദിനം പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ അന്താരാഷ്‌ട്ര യോഗ ദിനത്തിൽ, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭാപരിസരത്ത് ഉണ്ടായിരുന്നു. മിക്കവാറും എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവർ അവിടെ ഉണ്ടായിരുന്നു. ഭൂമിയുടെ എല്ലാ മുക്കിലും മൂലയിലും അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. ഇത് വിവേചനരഹിതമാണ്, ഇതിന് വിശാലമായ സ്വീകാര്യതയുണ്ട്, കാരണം അത് ഇന്ത്യൻ ധർമചിന്തയിലുള്ളതാണ്. ഇത് ലോകത്തിനായുള്ള ഇന്ത്യയുടെ സമ്മാനമാണ്. ഇത് ആഗോളതലത്തിൽ ജനങ്ങളുടെ ആരോഗ്യത്തിൽ ഗുണപരമായ മാറ്റത്തിന് കാരണമായി.

യോഗ ഇപ്പോൾ എല്ലാ ദിവസവും പര്യവേഷണം ചെയ്യപ്പെടുന്നു. ഓരോ ആരോഗ്യപ്രശ്നങ്ങൾക്കും പ്രത്യേക യോഗ ചികിത്സയുണ്ട്. ഇത് ആഗോള സമൂഹത്തിന്റെ ആരോഗ്യത്തിന് വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്.

ഈ പ്രക്രിയയിൽ, ഭാരതവും സോഫ്റ്റ് പവറായി ഉയർന്നു. നമ്മുടെ സംസ്‌കാരത്തിന്റെ ആഴം, നാം കൈവശം വച്ചിരിക്കുന്ന സമ്പത്ത് എന്നിവയെക്കുറിച്ച് ഏവരും മനസ്സിലാക്കുന്നു.

മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവന്ന രണ്ടാമത്തെ ഉദ്യമമായ, ചെലവ് കുറഞ്ഞ ആയുഷ് സേവനങ്ങളിലൂടെ ആയുഷ് ചികിത്സാസമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച, ദേശീയ ആയുഷ് ദൗത്യം ഏറെ ഫലപ്രദമാണ്.

ആയുർവേദം പോലുള്ള പരമ്പരാഗത സമ്പ്രദായങ്ങളെ പ്രകൃതിയുടെ സൗന്ദര്യവുമായി സംയോജിപ്പിച്ചുള്ള ഇന്ത്യയിലെ സ്വാസ്ഥ്യ വിനോദസഞ്ചാരം, ക്ഷേമത്തിനായുള്ള സമഗ്രസമീപനം വാഗ്ദാനം ചെയ്യുന്നു.

ദൈവത്തിന്റെ സ്വന്തം നാടായ കേരളം എന്ന പ്രദേശത്തേക്കാൾ അനുയോജ്യമായ മറ്റേതൊരു ഭൂമികയാണുള്ളത്. ഈ ഭൂമിയിൽ വിനോദസഞ്ചാരം ആകർഷിക്കുന്നതിനുള്ള വലിയ മാറ്റങ്ങളുടെ പ്രഭവകേന്ദ്രവും നാഡീകേന്ദ്രവുമാകാൻ ഈ സ്ഥലത്തിന് കഴിയും. സുഹൃത്തുക്കളെ ഞാൻ നിങ്ങളോട് പറയട്ടെ, ആയുർവേദത്തിന്റെ അടിസ്ഥാനത്തിൽ ഇവിടത്തെ വിനോദസഞ്ചാര ആകർഷണം സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സമ്പദ്‌വ്യവസ്ഥയ്ക്ക്  ഗുണപരമായും ജ്യാമിതീയമായും വളരെ പ്രാധാന്യമുള്ളതായിരിക്കും.

കേരളത്തിന്റെ സമൃദ്ധമായ പച്ചപ്പിൽ ദോഷകരമായ അവസ്ഥയിൽനിന്നു മുക്തമാകുന്നതുമുതൽ, എല്ലാ സമയത്തും കേരളത്തിൽ വരുന്നതു ഞാൻ ആസ്വദിക്കുന്നു. എന്റെ സംതൃപ്തി വ്യക്തിപരവുമാണ്. എന്നെ പഠിപ്പിച്ച അധ്യാപിക,  ശ്രീമതി, രത്നവല്ലി നായർ ഈ സംസ്ഥാനക്കാരിയാണ്. ഒരർത്ഥത്തിൽ, ഞാൻ സംസ്ഥാനത്തോട് എന്നും കടപ്പെട്ടിരിക്കുന്നു.

ലോകമെമ്പാടുമുള്ള സഞ്ചാരികൾ നവോന്മേഷം തേടുന്നു. അവർ സമാധാനം തേടാൻ ആഗ്രഹിക്കുന്നു, അവർ ആശ്വാസം തേടാൻ ആഗ്രഹിക്കുന്നു, അവർ ആത്മാന്വേഷണം നടത്തുന്നു. ഇതിന് അനുയോജ്യമായതും ആസന്നമായതുമായ ഒരേയൊരു സ്ഥലം നമ്മുടെ ഭാരതമാണ്.

നിങ്ങൾ ചുറ്റിക്കറങ്ങുകയാണെങ്കിൽ, സമ്പത്തോ വിശ്വാസമോ ഉണ്ടായിരുന്നിട്ടും അവയിൽനിന്ന് ഒഴിഞ്ഞുമാറി, സംതൃപ്തി ലഭിക്കാൻ ജനങ്ങൾ ഈ നാട്ടിലേക്ക് ഒഴുകുന്നത് നിങ്ങൾക്കു കാണാനാകും. ആയുർവേദത്തിന്റെ പരിവർത്തനരീതികളിൽ മുഴുകി കേരളത്തിന്റെ ശാന്തമായ ചുറ്റുപാടുകളിൽ പുനരുജ്ജീവനവും രോഗശാന്തിയും തേടുകയാണ് ലോകമെമ്പാടുമുള്ള സഞ്ചാരികൾ.

കേരളത്തിന്റെ ആയുർവേദ വിനോദസഞ്ചാരം ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, മാനവവിഭവശേഷി പങ്കാളിത്തത്തിന്  ഗണ്യമായ സംഭാവനയേകുകയും ചെയ്യുന്നു.

ഭൗതികമല്ലാത്ത സുഖസൗകര്യങ്ങളോടെ നാം ഒരാളെ സേവിക്കുമ്പോൾ, മറ്റൊരാളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരാളെ സേവിക്കുമ്പോൾ, ഈ നാട്ടിലേക്ക് വരുന്നവരിൽ ഗുണപരമായ ഒരു മനോഭാവമാറ്റമുണ്ടാകുന്നു.

സാംക്രമികേതര രോഗങ്ങളുടെയും ജീവിതശൈലീരോഗങ്ങളുടെയും വ്യാപനം വർധിക്കുന്നതിന് ആയുർവേദത്തിൽ എളുപ്പത്തിൽ പ്രതിവിധികൾ കാണാനാകുമെന്ന് ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി പരാമർശിച്ചു. പടർന്നുകയറുന്നതും പാർശ്വഫലങ്ങളുള്ളതും ശാശ്വതമല്ലാത്തതുമായ മറ്റു മാർഗങ്ങൾ തീർച്ചയായും താങ്ങാനാകുന്നതല്ല.

രോഗപ്രതിരോധം, സന്തുലിതാവസ്ഥ, വ്യക്തിഗത പരിചരണം എന്നിവയിൽ ആയുർവേദം നൽകുന്ന ഊന്നൽ, സുസ്ഥിരവും തുല്യവുമായ ആരോഗ്യസംരക്ഷണസംവിധാനത്തിനായുള്ള ആഗോള ആഹ്വാനവുമായി പരിധികളില്ലാതെ കൂടിച്ചേരുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ ഡിജിറ്റൽ ആവാസവ്യവസ്ഥയും ഇന്റർനെറ്റ് വ്യാപനവും വാഗ്ദാനം ചെയ്യുന്ന വലിയ സാധ്യതകൾ പ്രയോജനപ്പെടുത്തി, ടെലിമെഡിസിൻ - ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ആയുഷിന്റെ ലഭ്യത വിപുലീകരിക്കുന്നു. ഇതു വലിയ നേട്ടത്തിനു കാരണമായി.

ജനങ്ങൾ കൂടുതലായി അത് ഏറ്റെടുക്കുന്നു. തങ്ങളുടെ ജീവിതത്തിൽ സാങ്കേതികവിദ്യയുടെ ഇത്ര നല്ല സ്വാധീനം ഉണ്ടെന്നും, അവരുടെ വീടുകളിൽ നിന്ന്, വിദൂര കോണുകളിൽ നിന്ന്, സൗകര്യങ്ങളും ഉപദേശങ്ങളും പ്രയോജനപ്പെടുത്താമെന്നും അവർ ആദ്യമായി മനസ്സിലാക്കി, അല്ലാത്തപക്ഷം അത് സാധ്യമാക‌ില്ലായിരുന്നു.

ഇതൊക്കെ വലിയ നേട്ടങ്ങളാണ്; അങ്ങനെ ചെയ്തതിന് മന്ത്രാലയത്തെ ഞാൻ അഭിനന്ദിക്കുന്നു.

ഏകദേശം 40,000 സൂക്ഷ്മ – ചെറുകിട - ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) ചലനാത്മകമായ ആയുഷ് മേഖലയിലേക്ക് സജീവമായി സംഭാവന ചെയ്യുന്നു എന്നതു ശ്രദ്ധേയമാണ്. വളർച്ച അസാധാരണമാണ്.  ബഹുമാനപ്പെട്ട മന്ത്രി ഇത് മികച്ച രീതിയിൽ പ്രതിഫലിപ്പിച്ചു. എന്നാൽ സുഹൃത്തുക്കളേ, ലോകമെമ്പാടുമുള്ള ജനങ്ങൾ ഒത്തുചേരുന്ന ഇത്തരമൊരു അവസരത്തിൽ നാം കണ്ടുമുട്ടുമ്പോൾ, നിങ്ങൾക്ക് ഉപരിതലത്തിനപ്പുറത്തേക്ക് പോകേണ്ടിവരും.  നിങ്ങൾ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്, ആയുർവേദ ചികിത്സയ്ക്കും തെറാപ്പിക്കും നിങ്ങൾ അത്യാധുനിക സഹായം നൽകേണ്ടിവരും. സ്വാസ്ഥ്യ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ കണ്ടെത്തുന്നതിന് നിങ്ങൾ നവീനാശയങ്ങൾ ഉള്ളവരായിരിലക്കണം.  ഇത് സംഭവിക്കാൻ പോകുന്നു എന്നതിൽ എനിക്ക് സംശയമില്ല. അടുത്ത 5 ദിവസങ്ങളിൽ ചർച്ചകളിലൂടെ നിങ്ങളുടെ സംഭാവനകൾ സഹായകരമാകും.

ആരോഗ്യവും സൗഖ്യവും കേവലം വിശേഷഭാഗ്യങ്ങളല്ല; മറിച്ച്, മൗലികാവകാശങ്ങളായിരിക്കുന്ന ലോകത്തിലേക്കുള്ള പാതയ്ക്ക് ആയുർവേദത്തിന്റെ കാലാതീതമായ ജ്ഞാനം പ്രകാശമേകട്ടെ.

സുഹൃത്തുക്കളേ, കോവിഡ് മഹാമാരി ആഗോള വിപത്തായിരുന്നുവെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ. ഉന്നതരും ശക്തരും, ധനികരും ദരിദ്രരും, ദുർബലരായ സ്ത്രീകളും ‌ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളെയും അത് ബാധിച്ചു. എന്നാൽ മനുഷ്യത്വപരമായ സമീപനം എന്താണെന്ന് ജനങ്ങൾ  മനസ്സിലാക്കിയ അവസരമായ‌ിരുന്നോ അത്? എന്താണ് ഉദാത്തത? എന്താണ് കൈത്താങ്ങ്? നിങ്ങൾക്ക് എങ്ങനെ മറ്റൊരു വ്യക്തിക്ക് സഹായം നൽകാം? നമ്മുടെ എല്ലാ പഴയകാല ധർമചിന്തയും നമ്മുടെ നാഗരികതയുടെ സത്തയും മുന്നിലേക്കു കൊണ്ടുവന്നു. സമ്പന്നരും ശക്തരും തങ്ങളുടെ പരിമിതികൾ ആദ്യമായി തിരിച്ചറിഞ്ഞു.

ഒരു ലോകക്രമം ഒരു വ്യവസ്ഥയാൽ നിയന്ത്രിക്കപ്പെടണമെന്ന് നാം ആഗ്രഹിക്കുന്നു. അത് ഈ ഗ്രഹത്തിലെ ജീവജാലങ്ങൾക്ക്, പ്രത്യേകിച്ചും മനുഷ്യർക്ക്, ഒരു വിഭാഗമെന്ന നിലയിൽ അവകാശമുണ്ട്. എല്ലാവർക്കും ഒരു കാര്യത്തിന് അർഹതയുണ്ട് - ശാരീരികവും മാനസികവുമായ നല്ല ആരോഗ്യം. ഈ നേട്ടത്തിൽ ആയുർവേദത്തിന് അടിസ്ഥാനപരമായ അടിത്തറയുണ്ട്. കൂടാതെ ഗണ്യമായ സംഭാവന നൽകാനും കഴിയും.

ഓരോ വ്യക്തിയുടെയും ക്ഷേമത്തിനായി ആയുർവേദത്തെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിശ്ചയദാർഢ്യമുള്ള, തീവ്രമായ 10പ്രതിബദ്ധതയുള്ള, ഒരു കൂട്ടം പങ്കാളികളെ അഭിസംബോധന ചെയ്യാനായി കേരളത്തിൽ എത്താൻ കഴിഞ്ഞതിൽ, ഈ മഹത്തായ അവസരം എനിക്കു ലഭിച്ചതിൽ ഞാൻ കൃതാർഥനാണ്.

വളരെ നന്ദി, നിങ്ങളുടെ വിലയേറിയ സമയത്തിന് നന്ദി.

--NS--



(Release ID: 1981684) Visitor Counter : 59


Read this release in: Hindi , English