പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കൽപ് യാത്ര : കർഷകർക്ക് സഹായമായി ഡ്രോൺ

Posted On: 01 DEC 2023 6:22PM by PIB Thiruvananthpuram

പൊഴുതന : ജില്ലയിൽ പര്യടനം തുടരുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയിലൂടെ കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നു. കാർഷിക മേഖലയിൽ വളപ്രയോഗത്തിന് വളരെ എളുപ്പം ഉപയോഗിക്കാൻ ആവുന്ന ഡ്രോൺ സാങ്കേതിക വിദ്യ യാത്രയുടെ ഭാഗമായി കർഷകർക്ക് നേരിട്ട് പ്രവർത്തിപ്പിച്ചു കാണിച്ചു കൊടുക്കുന്നു. വലിയ തോട്ടങ്ങളിൽ ജോലിഭാരം ലഘൂകരിക്കാൻ ഈ സാങ്കേതികവിദ്യ ഉപകാരപ്രദമാണ്. പൊഴുതനയിൽ  നടന്ന വികസിത് ഭാരത് സങ്കൽപ് യാത്ര പൊഴുതന ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ. വി. ബാബു ഉദ്ഘാടനം ചെയ്തു. 
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. വിവിധ പദ്ധതികളിലെ ഗുണഭോക്താകൾ അനുഭവങ്ങൾ പങ്കുവെച്ചു. 


ഇന്ന് ( 2.12.23) പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ ആണ് വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായുള്ള പൊതുചടങ്ങ് നടക്കുക. കേന്ദ്ര ജനക്ഷേമ പദ്ധതികൾ സമൂഹത്തിലെ വിവിധ തലങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വികസിത് ഭാരത് സങ്കൽപ് യാത്ര രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും പര്യടനം നടത്തുന്നുണ്ട്. വയനാട് ജില്ലയിലെ പഞ്ചായത്തുകളിലും കേന്ദ്രാവിഷ്കൃത പദ്ധതികൾ പരിചയപ്പെടുത്തിക്കൊണ്ട് കടന്നുപോകുന്ന യാത്ര ഡിസംബർ 26 വരെ നീണ്ടുനിൽക്കും. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നബാർഡ്, കൃഷി വിഗ്യാൻ കേന്ദ്ര, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

******************************************************


(Release ID: 1981636) Visitor Counter : 84