പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കല്‍പ് യാത്ര: അനുഭവങ്ങള്‍ പങ്കുവച്ച് ഗുണഭോക്താക്കള്‍
Posted On:
01 DEC 2023 6:11PM by PIB Thiruvananthpuram

കാരശ്ശേരി: വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വിശദീകരിച്ച് ജില്ലയില്‍ പര്യടനം നടത്തുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്ര ജനശ്രദ്ധയാകര്‍ഷിക്കുന്നു. യാത്രയുടെ ഭാഗമായി നടത്തുന്ന പൊതുപരിപാടികളില്‍ വികസന പദ്ധതികളില്‍ അംഗമായ ഗുണഭോക്താക്കള്‍ നേരിട്ടെത്തി അനുഭവങ്ങള്‍ പങ്കുടുന്നത് പദ്ധതികളെക്കുറിച്ചുള്ള സംശയനിവാരണത്തിന് വളരെ സഹായകരമാകുന്നു. ക്ഷേമ പദ്ധതികളില്‍ അംഗമല്ലാത്തവര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ കേള്‍ക്കുന്നത് പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ച് കൂടുതല്‍ ഉള്‍കാഴ്ച നല്‍കുന്നതാണ്. കാരശ്ശേരി പഞ്ചായത്തില്‍ നടന്ന പൊതുചടങ്ങില്‍ പി.എം.ഇ.ജി.പി. പദ്ധതിവഴി സബ്സിഡിയോടെ ലോണ്‍ ലഭിച്ച് സംരംഭം തുടങ്ങിയ അഹമ്മദ് കുട്ടി തന്‍റെ അനുഭവങ്ങള്‍ വിശദീകരിച്ചു. വികസിത് ഭാരത് സങ്കല്‍പ് യാത്ര കടുന്നുപോകുന്ന പഞ്ചായത്തുകളിലെല്ലാം ഇത്തരത്തില്‍ വിവിധ പദ്ധതികളില്‍ അംഗമായവര്‍ പങ്കെടുക്കുന്നുണ്ട്.
ചടങ്ങ് കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. സ്മിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മികച്ച കര്‍ഷകന്‍ ഇസ്മായിലിനെ ആദരിച്ചു. കരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷീദ് ഒളകര ,ലീഡ് ബാങ്ക് മാനേജർ ടി എം മുരളിധരൻ, നബാർഡ് പ്രതിനിധി വിജയൻ ,ഇന്ത്യൻ ബാങ്ക് ചീഫ് മാനേജർ സദാനന്ദൻ നായർ പി തുടങ്ങിയവർ ' തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന്ചാ ത്തമംഗലം പഞ്ചായത്തിലും വികസിത് ഭാരത് സങ്കൽപ് യാത്ര എത്തി. ഇന്ന് (2.12.23) കുന്നമംഗലം, കുരുവട്ടൂർ ഗ്രാമ പഞ്ചായത്തുകളിൽ ആണ് പര്യടനം നടക്കുന്നത്.
കേന്ദ്ര ജനക്ഷേമ പദ്ധതികൾ സമൂഹത്തിലെ വിവിധ തലങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വികസിത് ഭാരത് സങ്കൽപ് യാത്ര രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും പര്യടനം നടത്തുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ 70 പഞ്ചായത്തുകളിലും കേന്ദ്രാവിഷ്കൃത പദ്ധതികൾ പരിചയപ്പെടുത്തിക്കൊണ്ട് കടന്നുപോകുന്ന യാത്ര ജനുവരി 10 വരെ നീണ്ടുനിൽക്കും. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നബാർഡ്, കൃഷി വിഗ്യാൻ കേന്ദ്ര, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്
(Release ID: 1981627)
Visitor Counter : 71