പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കൽപ് യാത്ര കുരുളായി, ചോക്കാട് പഞ്ചായത്തുകളിൽ‌ പര്യടനം നടത്തി

प्रविष्टि तिथि: 01 DEC 2023 5:22PM by PIB Thiruvananthpuram

മലപ്പുറം : 01 ഡിസംബർ 2023

കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ യാത്ര മലപ്പുറം കാളികാവ് ബ്ലോക്കിലെ കരുളായി, ചോക്കാട് പഞ്ചായത്തുകളിൽ പര്യടനം നടത്തി.  

കുരുളായിയില്‍ നടന്ന പരിപാടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.  മെമ്പര്‍മാരായ സുന്ദരന്‍ കരുവാടന്‍, നസീര്‍, അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.  ലീഡ് ഡിസ്റ്റിക് മാനേജർ ടിട്ടന്‍, കനറാ  ബാങ്ക്  കരുളായി ശാഖ മാനേജർ  സൂസൻ ജോർജ്,  മാത്യു,   അതീപ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

കാർഷിക മേഖലയിലെ നവീന സാങ്കേതിക വിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രോൺ പ്രദർശനവും ഒരുക്കി.  

 ചോക്കാട് വെച്ച് നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു. കർഷകർക്കായുള്ള വിവിധ പദ്ധതികളെക്കുറിച്ചും നൂതന കൃഷി മാർഗ്ഗങ്ങളെ കുറിച്ചും ഫസീല ക്ലാസ് എടുത്തു.  ഗ്രാമീണബാങ്ക് മാനേജർ സജീഷ്,  സാമ്പത്തിക സാക്ഷരത കൗൺസിലർ ക്രോംടൺ എന്നിവർ സംസാരിച്ചു .

യാത്രക്കായി പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ പദ്ധതികൾ സംബന്ധിച്ച വീഡിയോ പ്രദർശിപ്പിച്ചു. ലീഡ് ബാങ്കിൻറെ ആഭിമുഖ്യത്തിൽ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ പരിചയപ്പെടുത്തി.
വിവിധ കേന്ദ്ര പദ്ധതികളിൽ ഗുണഭോക്താക്കളെ ചേർക്കുന്നതിന് യാത്ര എത്തിച്ചേരുന്ന കേന്ദ്രങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.  കിസാൻ ക്രെഡിറ്റ് കാർഡ് , മുദ്ര മുതലായ സ്കീമുകളിൽ അർഹതയുള്ളവർക്ക് ക്യാമ്പിൽ വച്ചു തന്നെ തത്വത്തിൽ അംഗീകാരം നൽകി. വിവിധ വകുപ്പുകൾ പദ്ധതികൾ അവതരിപ്പിച്ചു. പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവാദവും നടന്നു.

 
************************************************************************

(रिलीज़ आईडी: 1981597) आगंतुक पटल : 70