പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കൽപ് യാത്ര ദേശമംഗലം, എരുമപ്പെട്ടി പഞ്ചായത്തുകളിൽ‌ പര്യടനം നടത്തി

Posted On: 01 DEC 2023 4:41PM by PIB Thiruvananthpuram

 

തൃശ്ശൂർ: 1 ഡിസംബർ 2023

കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനുദ്ദേശിച്ച് നടത്തുന്ന വികസിത് ഭാരത് സങ്കൽപ് യാത്ര ഇന്ന് വടക്കാഞ്ചേരി ബ്ലോക്കിലെ ദേശമംഗലം, എരുമപ്പെട്ടി പഞ്ചായത്തുകളിൽ‌ പര്യടനം നടത്തി.

ലീഡ് ബാങ്കിൻറെ ആഭിമുഖ്യത്തിൽ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ പരിചയപ്പെടുത്തി. വിവിധ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്കുള്ള ബാങ്ക് വായ്പകൾ ചടങ്ങിൽ വിതരണം ചെയ്തു. കാർഷിക മേഖലയിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നതടക്കമുള്ള കാര്യങ്ങൾ പരിചയപ്പെടുത്തി. വിവിധ കേന്ദ്ര പദ്ധതികളിലെ ഗുണഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഉജ്ജ്വല യോജനക്കു കീഴിൽ പുതിയ പാചക വാതക കണക്ഷനുകൾ വിതരണം ചെയ്തു.



ദേശമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി സിന്ധു ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഡ് ബാങ്ക് മാനേജർ ശ്രീ മോഹന ചന്ദ്രൻ, മണ്ണുത്തി കൃഷി വിഗ്യാൻ കേന്ദ്ര അസി. പ്രഫസർ രാജി എസ്. പ്രസാദ്, എഫ്.എ.സി.ടി പ്രതിനിധി മഞ്ജു, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഡെവലപ്പ്മെന്റ് ഓഫീസർ  ശ്രീ കെ.ജെ ക്ലിന്റ്, ദേശമംഗലം പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ ശ്രീ അനൂപ്, കനറാ ബാങ്ക് നോഡൽ ഓഫീസർ വർഷ തുടങ്ങിയവർ സംസാരിച്ചു.

തൃശൂർ എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ എത്തിയ സങ്കല്‍പ് യാത്രയ്ക്ക് ഉജ്ജ്വല സ്വീകരമാണ് ലഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  ശ്രീ ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജർ  ശ്രീ മോഹന ചന്ദ്രൻ, നബാർഡ് ഡിഡിഎം  ശ്രീ സെബിൻ ആൻറണി, എഫ്എൽസി കോഡിനേറ്റർ  ശ്രീ രഘു തുടങ്ങിയവർ പങ്കെടുത്തു.

 



പരിപാടിയുടെ ഭാഗമായി യോഗ പെർഫോർമർ മാസ്റ്റർ അർജുൻ സി.വി ആർട്ടിസ്റ്റിക് യോഗ അവതരിപ്പിച്ചു.

നാളെ മുള്ളൂർക്കര, തെക്കുംകര പഞ്ചായത്തുകളിൽ യാത്ര പര്യടനം നടത്തും.

*************************************************


(Release ID: 1981571) Visitor Counter : 81